Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്രോളിങ്​​

പട്രോളിങ്​​ ​ശക്തമാക്കി

text_fields
bookmark_border
തിരുവനന്തപുരം: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് സ്​റ്റേഷൻ പരിധികളിൽ കൂടുതൽ ബൈക്ക് പട്രോളിങ്ങും ഫുട്​ പട്രോളിങ്ങും ഏർപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അതോടൊപ്പം കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ചാല, കിഴക്കേകോട്ട ഭാഗങ്ങളിൽ കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. കോവളം ബസ് സ്​റ്റാൻഡ്, കരീംസ്, നോവല്‍റ്റി, പഴവങ്ങാടി എന്നീ ഭാഗങ്ങളിലാണ് കൂടുതലായി നിരീക്ഷണ കാമറകൾ ​െവച്ചത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. ഫോർട്ട് പൊലീസ് സ്​റ്റേഷനിലും കൺട്രോൾ റൂമിലും ദൃശ്യങ്ങൾ ലഭ്യമാകുന്ന വിധത്തിലാണ് കാമറ നിരീക്ഷണ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്​ച രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 29 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 205 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 20 പേരിൽ നിന്നുമായി 45,000 രൂപ പിഴ ഈടാക്കി. കൂടാതെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ നാല് വാഹനങ്ങള്‍ക്കെതിരെയുംസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്​ പ്രവര്‍ത്തിച്ച നാല് കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
Show Full Article
TAGS:
Next Story