Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ പ്രവർത്തനം:...

കോവിഡ്​ പ്രവർത്തനം: കിംസ്​ ഹെൽത്തിന്​ നാല്​ സി.എ.എച്ച്​.ഒ പുരസ്​കാരം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​കാലത്ത്​ ആരോഗ്യ പരിരക്ഷാ മേഖലയിൽ സുരക്ഷിതമായ പ്രവർത്തനങ്ങളെക്കുറിച്ച്​ ബോധവത്​കരിക്കുന്നതിനായി കൺസോർട്യം ഒാഫ്​ അക്രഡിറ്റഡ്​ ഹെൽത്ത്​ കെയർ ഒാർഗനൈസേഷൻസ്​ (സി.എ.എച്ച്​.ഒ) സംഘടിപ്പിച്ച ദേശീയതല ഒാൺലൈൻ മത്സരത്തിൽ കിംസ്​ ഹെൽത്തിന്​ നാല്​ സമ്മാനം. ഡോഫിങ്​​ ഒാഫ്​ പി.പി.ഇ, മാനേജിങ്​​ പേഷ്യൻറ്​സ്​ ഇൻ പ്രോൺ, ക്ലീനിങ്​ ഒാഫ്​ ഇൻസ്​ട്രുമൻെറ്​സ്​, സാംപിൾ കലക്​ഷൻ ഫ്രം എ സസ്​പെക്​റ്റഡ്​ കോവിഡ്​​ പേഷ്യൻറ്​ എന്നീ വിഭാഗങ്ങളിലെ വിഡിയോ​കൾക്കാണ്​ രാജ്യത്തെ ആരോഗ്യ പരിരക്ഷാ മേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം പ​െങ്കടുത്ത മത്സരത്തിൽ കിംസ്​ ഹെൽത്ത്​ ജേതാക്കളായത്​. ആരോഗ്യപ്രവർത്തകർക്ക്​ അണുബാധയേൽക്കാതിരിക്കാൻ പി.പി.ഇ ധരിക്കുന്നതിനെയും അവ സുരക്ഷിതമായി മാറ്റുന്നതിനെയും പ്രതിപാദിക്കുന്ന വിഡിയോ ആണ്​ ഡോണിങ്​​ ആൻഡ്​ ഡോഫിങ്​​ ഒാഫ്​ പി.പി.ഇ. മാനേജിങ്​​ പേഷ്യൻറ്​സ്​ ഇൻ പ്രോൺ എന്ന വിഡിയോയിൽ കോവിഡ്​ പ്രവണത കാണിക്കുന്ന മറ്റ്​ ഗുരുതര രോഗങ്ങളുള്ളവരുടെ പരിപാലനമാണ്​ വ്യക്തമാക്കുന്നത്​. കോവിഡ്​ ബാധിതരായ മറ്റ്​ ഗുരുതര രോഗങ്ങളുള്ളവർക്കും കിംസ്​ സുരക്ഷിതചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എല്ലാ നിയമാവലികളും പാലിച്ച്​ സാംപിളുകൾ ശേഖരിക്കുന്നതിന്​ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പനി ക്ലിനിക്കും കിംസ്​ ഹെൽത്തിൽ സജ്ജമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story