Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഹുല്‍ രാജീവിനെ...

രാഹുല്‍ രാജീവിനെ അനുമോദിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കവലയൂര്‍ യൂനിറ്റി​ൻെറ നേതൃത്വത്തില്‍ സിവില്‍ സര്‍വിസില്‍ 803ാം റാങ്ക് നേടിയ . ജില്ല വൈസ് പ്രസിഡ​ൻറ്​ ജോഷിബാസു മൊമെ​േൻറാ സമ്മാനിച്ചു. എം. പ്രകാശ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. താണുവന്‍ ആചാരി, വിജയകുമാര്‍, നജീബ്, ആരോമല്‍, രാജീവ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. നാലുവരിപ്പാതക്ക്​ സ്ഥലം ഏ​റ്റെടുക്കുന്നതിനുള്ള നടപടി ആറ്റിങ്ങല്‍: നാലുവരിപ്പാത നിര്‍മാണത്തിന് ആറ്റിങ്ങല്‍ കച്ചേരിനടയിലെ തപാല്‍ വകുപ്പി​ൻെറ 2.43 സെ​ൻറ്​ സ്ഥലം നഷ്​ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിനുള്ള നടപടികളായതായി അടൂര്‍ പ്രകാശ് എം.പി. ഭൂമി സൗജന്യമായി വിട്ടുനല്‍കണമെന്നാണ് ആവശ്യമെന്നും ആറ്റിങ്ങലുകാരെ വിഡ്​ഢികളാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്. തപാല്‍ വകുപ്പി​ൻെറ കച്ചേരി നടയിലെ സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്​ ജനുവരിയിൽ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സലിം ഹഖിന് കത്ത് നല്‍കിയിരുന്നു. നിരന്തരം ഇടപെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര തപാല്‍ വകുപ്പി​ൻെറ കൈവശമുള്ള കച്ചേരിനടയിലെ റോഡ് വികസനത്തിനാവശ്യമായ 2.43 സെ​ൻറ്​ സ്ഥലം നഷ്​ടപരിഹാരം നല്‍കി ഏറ്റെടുക്കാമെന്ന് വിവരം തപാല്‍ വകുപ്പ് അറിയിച്ചതെന്ന് എം.പി പ്രസ്താവനയില്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരത്തിലെ റോഡ് വികസന പദ്ധതി സൗജന്യമായി ഭൂമി ഏറ്റെടുത്താണ് നടത്തുന്നതെന്നും നഷ്​ടപരിഹാരം നല്‍കി ഏറ്റെടുക്കാനായിരുന്നെങ്കില്‍ പോസ്​റ്റ്​ ഓഫിസ് ഭൂമിയും വര്‍ഷങ്ങള്‍ക്കുമുമ്പ് എടുക്കാന്‍ സാധിക്കുമായിരുന്നെന്നും നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറി​ൻെറയും നഗരസഭയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി സൗജന്യമായാണ് വിട്ടുനല്‍കിയത്. ഇതേ മാതൃകയില്‍ തപാല്‍ വകുപ്പ് ഭൂമിയും ലഭ്യമാക്കുകയാണ് വേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story