Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രത്തിലെ മോഷണം:...

ക്ഷേത്രത്തിലെ മോഷണം: അന്വേഷണം ഉൗർജിതം

text_fields
bookmark_border
* വിരലടയാളങ്ങള്‍ ലഭിച്ചു നേമം: കുണ്ടമണ്‍ഭാഗം ഭദ്രകാളി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് കവര്‍ച്ച സംഘത്തി​േൻറതെന്ന്​ കരുതുന്ന മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു. ക്ഷേത്ര കമ്മിറ്റി ഓഫിസിലെ അലമാരയുടെ പുറത്താണ് വിരലടയാളങ്ങള്‍ പതിഞ്ഞത്. ഒന്നിൽകൂടുതൽപേർ മോഷണത്തിൽ ഉൾ​പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. അതേസമയം സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്​ടാക്കള്‍ കൊണ്ടുപോയത് തിരിച്ചടിയായിട്ടുണ്ട്. ക്ഷേത്ര കോമ്പൗണ്ടിലല്ലാതെ മറ്റ്​ ഭാഗങ്ങളിലൊന്നും മോഷ്​ടാക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളൊന്നുമില്ല. ക്ഷേത്രത്തില്‍നിന്ന് മൂന്നു പവന്‍ വീതം വരുന്ന രണ്ട്​ സ്വര്‍ണമാലകൾ ,ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണപ്പൊട്ട്​, താലി, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ എന്നിവയാണ്​ നഷ്​ടമയാത്​. രണ്ടു കടകള്‍ക്ക് മധ്യഭാഗത്തുള്ള വഴിയിലൂടെയാണ് ക്ഷേത്രത്തിലേക്കു പോകുന്നത്. ഇതിനു സമീപത്തായി മറ്റൊരു ഭദ്രകാളിക്ഷേത്രവുമുണ്ടെങ്കിലും അവിടെ മോഷണശ്രമമൊന്നും ഉണ്ടായിട്ടില്ല. ഡോഗ്‌സ്‌ക്വാഡിലെ നായ സമീപത്തെ ആറ്റിന്‍കടവുവരെ പോയി തിരികെ വരികയായിരുന്നു. നെടുമങ്ങാട് ഡിവൈ.സെ്.പി ജെ. ഉമേഷ്‌കുമാറി​േൻറയും വിളപ്പില്‍ശാല സി.ഐ സജിമോ​േൻറയും നേതൃത്വത്തിലുള്ള സംഘമാണ് കേസ്​ അന്വേഷിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story