Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറയിൻകീഴ്:...

ചിറയിൻകീഴ്: മൂന്നുപേർക്കുകൂടി കോവിഡ്

text_fields
bookmark_border
ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മൂന്നുപേർക്കുകൂടി കോവിഡ്. ആറുപേർകൂടി രോഗമുക്തരായി. അഞ്ചുതെങ്ങ് സൻെറ്​ ജോസഫ് സ്കൂളിൽ 49 പേരെ പരിശോധിച്ചതിൽ മൂന്ന്​ പേർക്കുകൂടി രോഗം കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 28 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. 14 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനഫലം അടുത്ത ദിവസം ലഭിക്കും. കോവിഡ് ചികിത്സ കേന്ദ്രങ്ങളായ അഞ്ചുതെങ്ങ്, വക്കം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എന്നിവിടങ്ങളിൽ നിന്നും അഞ്ചുതെങ്ങ് പഞ്ചായത്തിലെ മൂന്നുപേരും കടയ്ക്കാവൂർ പഞ്ചായത്തിലെ രണ്ടുപേരും മുദാക്കൽ പഞ്ചായത്തിലെ ഒരാളും രോഗമുക്തരായി. ഡോ. രാമകൃഷ്ണ ബാബുവി​ൻെറ നേതൃത്വത്തിൽ ഡോ. ദീപക് ഡോ.മഹേഷ്, ഡോ. നബീൽ, ഡോ.രശ്മി എന്നിവരാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:
Next Story