Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാക്കട മേഖലയിൽ...

കാട്ടാക്കട മേഖലയിൽ കൂടുതൽപേർക്ക്​ കോവിഡ്​

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളിലായി 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ 38 പേരുടെ പരിശോധന നടത്തിയതിൽ കുഴയ്ക്കാട് മൂന്നുപേർക്കും, ഉണ്ടപ്പാറ, മുണ്ടുകോണം, കാപ്പിക്കാട് എന്നിവിടങ്ങളിൽ രണ്ടുപേർക്കുവീതവും, ആലമുക്ക്, ചായ്ക്കുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് കള്ളിക്കാട് ഗ്രാമപഞ്ചായത്ത്‌ ഇന്ന് 62 പേരെ നെയ്യാർഡാം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചാമവിളപ്പുറം വാർഡിൽ 11 പേർക്കും വാവോട്, പെരിഞ്ഞാംകടവ്, കള്ളിക്കാട് എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കട പഞ്ചായത്തിൽ വ്യാഴാഴ്ച പരിശോധനയില്ലായിരുന്നു. എന്നാൽ നെയ്യാർഡാമിൽ നടന്ന പരിശോധനയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പൊന്നറ, പാറച്ചൽ വാർഡുകളിലായി ഓരോരുത്തർക്കാണ് പോസിറ്റീവായത്. കുറ്റിച്ചലിൽ വെള്ളിയാഴ്ച 30 പേരുടെ പരിശോധന പരുത്തിപ്പള്ളി ആശുപത്രിയിൽ നടക്കും.
Show Full Article
TAGS:
Next Story