Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജപ്രചാരണം:...

വ്യാജപ്രചാരണം: ശിക്ഷാനടപടി സ്വീകരിക്കുമെന്ന്​ പി.എസ്​.സി

text_fields
bookmark_border
തിരുവനന്തപുരം: കാസർകോട്​ ജില്ലയിലെ സ്​റ്റാഫ് നഴ്സ്​ തസ്​തികയുടെ 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിെവച്ചിരിക്കുകയാണ്. വസ്​തുത ഇതാണെന്നറിഞ്ഞിട്ടും ഒരുസംഘം ഉദ്യോഗാർഥികൾ, സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്​.സി പൂഴ്ത്തിവെക്കുന്നെന്നാരോപിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി. പി.എസ്​.സിയെ അപകീർത്തിപ്പെടുത്തുംവിധം ദുഷ്പ്രചാരണം അഴിച്ചുവിട്ട ഉദ്യോഗാർഥികളെ പി.എസ്​.സി തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്​.സി വിജിലൻസിനെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറപിസ്​റ്റ്​, ആയുർവേദ കോളജിലെ ഫിസിയോതെറപിസ്​റ്റ്​ തസ്​തികകളുടെ ഒ.എം.ആർ പരീക്ഷയിൽ പരീക്ഷകേന്ദ്രം മാറ്റിനൽകിയില്ലെന്ന കാരണത്താൽ​ ഒരുപറ്റം ഉദ്യോഗാർഥികൾ ആരോപണം ഉന്നയിച്ചു​. പരീക്ഷകേന്ദ്രം തിരുവനന്തപുരം ആയ ഉദ്യോഗാർഥികൾക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിൾ സ്​െപ്രഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുംവിധം സമാന്തര സംവിധാനവും ഇത്തരക്കാർ രൂപപ്പെടുത്തി. ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇ​േൻറണൽ വിജിലൻസ്​ വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story