Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫീസടയ്​ക്കാൻ സാവകാശം...

ഫീസടയ്​ക്കാൻ സാവകാശം നൽകണം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​യ്​​ൻ​മൻെറ്​ സോ​ൺ, ഹോ​ട്സ്​​​പോ​ട്ട്, ക്ല​സ്​​റ്റ​ർ തു​ട​ങ്ങി​യ അ​തി​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്​​കൂ​ൾ ഫീ​സ്​ അ​ട​യ്ക്കു​ന്ന​തി​ന് മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ. ഫീ​സ്​ കു​ടി​ശ്ശി​ക വ​രു​ത്തു​ന്ന വി​ദ്യാ​ർ​ഥി​യെ സ്​​കൂ​ളി​ൽ​നി​ന്നോ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ​നി​ന്നോ പു​റ​ത്താ​ക്കു​ന്ന​തി​ന്​ മു​മ്പ്​ ര​ക്ഷി​താ​വി​നെ നി​യ​മാ​നു​സൃ​തം വി​വ​രം അ​റി​യി​ക്ക​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, സി.​ബി.​എ​സ്.​ഇ റീ​ജ​ന​ൽ ഓ​ഫി​സ​ർ എ​ന്നി​വ​ർ ഉ​ട​ൻ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ, അം​ഗം കെ. ​ന​സീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ​െബ​ഞ്ച് നി​ർ​ദേ​ശി​ച്ചു. നി​യ​മ​പ്ര​കാ​ര​മു​ള്ള ഫീ​സ്​ ഈ​ടാ​ക്കാ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​ധി​കാ​ര​ത്തെ ചോ​ദ്യം​ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​യെ ഫീ​സ്​ അ​ട​യ്ക്കാ​ത്ത കാ​ര​ണ​ത്താ​ൽ സ്​​കൂ​ളി​ൽ നി​ന്നോ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ നി​ന്നോ പു​റ​ത്താ​ക്കു​ന്ന​തി​ന്​ മു​മ്പാ​യി ര​ക്ഷി​താ​ക്ക​ളെ കേൾക്കണം. ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​രെ​യു​ള്ള ഫീ​സ്​ അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ മ​ക​ളെ സ്​​കൂ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന ക​ട​ലു​ണ്ടി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യിലാ​ണ് ക​മീ​ഷ​ൻ ഇ​ട​െ​പ​ട​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story