Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷനരി ഇറക്കവേ...

റേഷനരി ഇറക്കവേ അരിച്ചാക്ക് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
പേരൂർക്കട: . കഴക്കൂട്ടം തെക്കേമുക്ക് നിസാന മൻസിലിൽ നിസാറുദ്ദീനാണ് (46) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിന് മുട്ടട അഞ്ചുമുക്ക് വയൽ റോഡിലെ റേഷൻ കടയിലായിരുന്നു സംഭവം. മേനംകുളം എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് മരിച്ച നിസാറുദ്ദീൻ. ചാക്കിനിടയിൽ കുടുങ്ങിയ ഇയാളെ ഒപ്പമുണ്ടായിരുന്നവർ പുറത്തെടുത്ത് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണന്തല പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ: അസീന. മക്കൾ: ആഷിഖ്, അജ്മൽ, നിസാന.
Show Full Article
TAGS:
Next Story