Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
ആറ്റിങ്ങല്‍: മംഗലപുരം പഞ്ചായത്തിലെ 'സായൂജ്യം' പകല്‍വീട്ടിലെ വയോധികര്‍ക്ക് ഭക്ഷ്യധാന്യം അടങ്ങിയ ഓണക്കിറ്റ് വീടുകളിലെത്തിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ പകല്‍വീട് പ്രവര്‍ത്തിക്കുന്നില്ല. 1000 രൂപക്കുള്ള ഭക്ഷ്യധാന്യക്കിറ്റ​ുകളാണ് വീടുകളില്‍ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ വേങ്ങോട് മധു വിതരണോദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സുമ ഇടവിളാകം, വികസന ചെയര്‍മാന്‍ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ എസ്. ജയ, മെംബര്‍മാരായ ഉദയകുമാരി, സെക്രട്ടറി ജി.എന്‍. ഹരികുമാര്‍, എസ്. സുഹാസ് ലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വാഹനപുകയില്‍നിന്ന്​ വൈദ്യുതി: സാ​േങ്കതികവിദ്യയുമായി വിദ്യാർഥികൾ ആറ്റിങ്ങല്‍: വാഹന എൻജിനില്‍നിന്ന്​ പുറത്തെത്തുന്ന പുകയില്‍നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന സാ​േങ്കതിക വിദ്യയുമായി വിദ്യാർഥി. ചിറയിന്‍കീഴ്് മുസ്​ലിയാര്‍ എൻജിനീയറിങ്​ കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാർഥികളായ പ്രിന്‍സ് ആര്‍, സുജിന്‍ എസ്, വിനോദ് വി.എസ്, അമല്‍ജിത്ത് എ.എസ് എന്നിവരാണ് വ്യത്യസ്തമായ ഗവേഷണനേട്ടം സ്വന്തമാക്കിയത്. മാഗ്‌നറ്റിക് ഹൈഡ്രോഡൈനാമിക്‌സ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഉപകരണം വാഹനപുകയിലെ താപത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ ജനറേറ്റര്‍ താപത്തെ ആഗിരണം ചെയ്ത്​ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഇതിനെ ഒരു ബാറ്ററിയിലേക്ക്​ ചാര്‍ജ് ചെയ്യുകയും ചെയ്യാം. ഒരു 100 സി.സി എൻജിനില്‍ നിന്നും പരമാവധി 3.5 വോള്‍ട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ ഉപകരണത്തിനകത്തുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാരണം വാഹനങ്ങളിലുണ്ടാകുന്ന വായുമലിനീകരണം കുറക്കാനും കാറ്റലിക് കണ്‍വെര്‍ട്ടറിന്​ പകരമായി ഉപയോഗിക്കാനും കഴിയുമെന്നത് ഇതി​ൻെറ പ്രത്യേകതയാണ്. കുറഞ്ഞ ചെലവില്‍ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ഘടിപ്പിക്കാനും വായുമലിനീകരണ നിരക്ക് ഒരു പരിധിവരെ കുറക്കാനും കഴിയും. ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങള്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതിയെന്ന് വിദ്യാർഥികൾ പറയുന്നു. ഒപ്പം ജനറേറ്റര്‍, പവര്‍യൂനിറ്റ് എന്നിവയില്‍നിന്ന്​ പുറന്തള്ളുന്ന പുകയില്‍ നിന്നും ഈ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നത് ഇതി​ൻെറ പ്രായോഗിക സാധ്യത കൂട്ടുന്നു. വാണിജ്യ അടിസ്ഥാനത്തില്‍ 6000 രൂപ നിരക്കില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷണ സംഘത്തി​ൻെറ വിലയിരുത്തല്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story