Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എ.ടി ആശുപത്രി...

എസ്.എ.ടി ആശുപത്രി ഡ്രഗ് ബാങ്കിലെ ജീവനക്കാരിക്ക് കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: സ്ഥിരീകരിച്ചു. എന്നിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാതെ ഡ്രഗ് ബാങ്ക് പ്രവർത്തനം തുടരുന്നു. എസ്.എ.ടി ആശുപത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ വനിതാ ഫാർമസിസ്​റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇവർ ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ജോലിക്കെത്തിയിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇവരുടെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചതായി വിവരം പുറത്തുവന്നു. വിവരമറിഞ്ഞ് ഡ്യൂട്ടിയിലായിരുന്ന ഫാർമസിസ്​റ്റ്​ കോവിഡ് പരിശോധനക്ക് വിധേയമായി. ഇവരുടെ പരിശോധന ഫലവും പോസിറ്റിവായി. എന്നാൽ, ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡ്രഗ് ബാങ്കിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ ചൊവ്വാഴ്ച രാത്രിവരെയും അധികൃതർ തയാറായിട്ടില്ല. ഫാർമസിസ്​റ്റ്​ ചികിത്സയിലേക്ക് പോയതോടെ ഇവർക്കൊപ്പം ജോലി ചെയ്ത ജീവനക്കാർ ആശങ്കയിലാണ്. ഫാർമസിസ്​റ്റുമാർ, കാഷ്യർമാർ, സഹായികൾ, ശുചീകരണതൊഴിലാളികൾ ഉൾപ്പെടെ 45 ജീവനക്കാർ ജോലിചെയ്യുന്ന ഡ്രഗ് ബാങ്കിൽ ദിവസേന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് മരുന്നും അനുബന്ധസാധനങ്ങളും വാങ്ങാനെത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story