Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്തെ ഐ.ടി.ഐകൾ...

സംസ്ഥാനത്തെ ഐ.ടി.ഐകൾ മികവി​െൻറ കേന്ദ്രങ്ങളാക്കും - മന്ത്രി ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
സംസ്ഥാനത്തെ ഐ.ടി.ഐകൾ മികവി​ൻെറ കേന്ദ്രങ്ങളാക്കും - മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി ഐ.ടി.ഐകൾ മികവി​ൻെറ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ചാക്ക ഗവ.ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ 25 ട്രേഡുകളിലായി 250 പെൺകുട്ടികൾ ഉൾപ്പെടെ 1754 ട്രെയിനികൾ ചാക്ക ഐ.ടി.ഐയിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഐ.ടി.ഐ അന്താരാഷ്​ട്ര തലത്തിലേക്ക് ഉയർത്തുന്ന പദ്ധതി നടപ്പാക്കുക ആദ്യഘട്ടത്തിൽ 5,23,58,914 രൂപയുടെ പ്രവൃത്തികൾ നടക്കും. നിർമാണ പ്രവർത്തനങ്ങളും തുടർന്നുള്ള പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ 12 ഐ.ടി.ഐകളാണ് ആദ്യഘട്ടത്തിൽ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. ചാക്ക, കോഴിക്കോട് ഐ.ടി.ഐകൾ സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചും ധനുവച്ചപുരം, മലമ്പുഴ, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, ഏറ്റുമാന്നൂർ, കട്ടപ്പന, ചാലക്കുടി, കണ്ണൂർ, കയ്യൂർ ഐ.ടി.ഐകൾ കിഫ്ബി ധനസഹായത്തോടെയുമാണ് അന്താരാഷ്​ട്രനിലവാരത്തിലേക്ക് ഉയർത്തുന്നത്. ഐ.ടി.ഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തി​ൻെറ പുരോഗതിക്ക് മുതൽക്കൂട്ടാക്കുന്നതിന് നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക വികസനത്തിലും ഐ.ടി.ഐ ട്രെയിനികൾ പങ്കാളികളാകണമെന്ന് മന്ത്രി നിർദേശിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ നിർമാണ പ്രവർത്തനങ്ങളുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എംപ്ലോയ്മൻെറ്​-വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, അഡീഷനൽ ഡയറക്ടർ (ട്രെയിനിങ്​) ബി. ജസ്​റ്റിൻ രാജ്, ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ എ. ഷമ്മിബേക്കർ, വ്യവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story