Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിജിറ്റല്‍ സ്​റ്റുഡിയോ...

ഡിജിറ്റല്‍ സ്​റ്റുഡിയോ കോണ്‍ഫറന്‍സ് ഹാളുമായി ആനാവൂര്‍ എച്ച്​.എസ്​.എസ്​

text_fields
bookmark_border
വെള്ളറട: കോവിഡ് കാലത്തെ പഠനം കൈറ്റ്​ വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർഥികളെത്തേടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ക്കൊപ്പം രക്ഷിതാക്കളും പഠിതാക്കളായി മാറി. വിദ്യാർഥികളോടും രക്ഷിതാക്കളോടും സ്‌കൂളിലെ അധ്യാപകര്‍ക്ക് ശബ്​ദത്തിലൂടെയും വിഡിയോയിലൂടെയും നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുകയാണ് ആനാവൂര്‍ ഗവ എച്ച്​.എസ്​.എസ്​. വിക്‌റ്റേഴ്‌സ് ചാനലിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ ഉദാഹരണങ്ങളും ചോദ്യശൈലികളും മുന്‍വര്‍ഷത്തെ പരീക്ഷകളിലെ ചോദ്യങ്ങളും വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്താനുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ സ്​റ്റുഡിയോയിലൂടെ അവതരിപ്പിക്കുന്നത്. വാട്​സ്​ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെയും സ്‌കൂളി​ൻെറ സ്വന്തം യു ട്യൂബ് ചാനലിലൂടെയും സ്വന്തം അധ്യാപകരുടെ വിശദീകരണങ്ങള്‍ വിദ്യാർഥികള്‍ക്കരികിലെത്തും. വിദ്യാർഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇതിലൂടെ സാധിക്കും. തുടക്കത്തില്‍ പത്താം ക്ലാസും പ്ലസ് ടുവും മാത്രമാണ് ഈ സംവിധാനത്തിലെത്തുക. അധ്യാപകര്‍ നിർദിഷ്​ട ക്രമത്തില്‍ ഓണ്‍ലൈന്‍ സ്​റ്റുഡിയോയിലെത്തും. സ്‌കൂള്‍ പഠനം സാധാരണ നിലയിലാകുമ്പോള്‍ മറ്റ്​ പ്രഗല്​ഭരായ വ്യക്തികളേയും അധ്യാപരേയും പഠനസഹായത്തിനായി ഓണ്‍ലൈനില്‍ എത്തിച്ച് വിദ്യാർഥികള്‍ക്ക്​ നല്‍കുന്നതിലേക്കായാണ് സ്​റ്റുഡിയോ കോണ്‍ഫറന്‍സ് ഹാളായി തയാറാക്കുന്നത്. സ്​റ്റുഡിയോ കോണ്‍ഫറന്‍സ് ഹാളി​ൻെറ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനിലൂടെ നിർവഹിക്കും. വീട്ടുമുറ്റ പ്രതിഷേധ സത്യഗ്രഹം: 5000 പേര്‍ പങ്കെടുത്തു വെള്ളറട: കേന്ദ്രസര്‍ക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.എം ആഹ്വാനംചെയ്ത വീട്ടുമുറ്റ സത്യഗ്രഹത്തില്‍ വെള്ളറട ഏരിയയിൽ 1500 കേന്ദ്രങ്ങളിലായി 5000ത്തിലേറെപ്പേര്‍ പങ്കാളികളായി. ഏരിയ സെക്രട്ടറി ഡി.കെ. ശശി നാറാണിയിലെ വീട്ടീല്‍ കുടംബാംഗങ്ങളോടൊപ്പം പങ്കെടുത്തു. ്ചിത്രം. വെള്ളറട ഏരിയ സെക്രട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story