Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവുക്കാദർകുട്ടി നഹ...

അവുക്കാദർകുട്ടി നഹ മാന്യനായ രാഷ്​ട്രീയ നേതാവ് ^പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
അവുക്കാദർകുട്ടി നഹ മാന്യനായ രാഷ്​ട്രീയ നേതാവ് -പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം: പൊതുരംഗത്തെ മാന്യനായ രാഷ്​ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു പരേതനായ അവുക്കാദർകുട്ടി നഹയെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ. ഇ. അഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നഹ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഢ്യത്വമുള്ള തലക്കനമില്ലാത്ത സൗമ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു അവുക്കാദർകുട്ടി നഹയെന്ന് മുൻ സ്പീക്കർ എൻ. ശക്തൻ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. അഴിമതിയുടെ കറ പുരളാത്ത, ആക്ഷേപ രഹിതമായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു നഹ സാഹിബെന്ന് സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. അനുസ്മരണ സമ്മേളനം മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കെ.എച്ച്.എം. അഷറഫ് അധ്യക്ഷതവഹിച്ചു. ചാന്നാങ്കര കബീർ, അഡ്വ.കെ.എച്ച്.എം.ഹലീം, അഡ്വ.സിറാജുദീൻ, കരമന ബയാർ, ബാലരാമപുരം അബൂബക്കർ, ജസീം ചിറയിൻകീഴ്, ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story