Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവളം:...

വിമാനത്താവളം: എതിർപ്പിൽ അർഥമില്ലെന്ന് കുമ്മനം

text_fields
bookmark_border
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ബ്രിട്ടീഷ് കമ്പനിക്ക് തീറെഴുതിയ കോൺഗ്രസും സി.പി.എമ്മും 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് അദാനിക്ക് നൽകുന്നതിനെ എതിർക്കുന്നതിൽ അർഥമില്ലെന്ന്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. സി.പി.എമ്മും കോൺഗ്രസും കഴിഞ്ഞ 10 വർഷത്തിനിടെ ബി.ഒ.ടി വ്യവസ്ഥയിൽ നിരവധി പ്രോജക്​ടുകളുടെ നടത്തിപ്പ്​ സ്വകാര്യ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. കണ്ണൂർ-കൊച്ചി വിമാനത്താവളങ്ങളിൽ ഭൂരിപക്ഷം ഒാഹരിയും സ്വകാര്യവ്യക്തികളുടേതാണ്. കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരൻ ശ്രമം ആരംഭിച്ച നാൾ മുതൽ നിശിതമായി വിമർശിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്തവരാണ് സി.പി.എമ്മുകാർ. പക്ഷേ ഉദ്​ഘാടനമായപ്പോൾ വിമാനത്താവള ഭരണസമിതിയുടെ ചെയർമാനായി സി.പി.എം നേതാവ് സ്ഥാനമേറ്റെടുക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story