Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലദോഷപ്പനിക്കാർക്കും...

ജലദോഷപ്പനിക്കാർക്കും ഇനി നിരീക്ഷണം

text_fields
bookmark_border
- വീടുകളിലോ ആശുപ​ത്രികളിലോ കഴിയണമെന്ന്​ പുതിയ ക്വാറൻറീൻ മാർഗരേഖ തിരുവനന്തപുരം: സമ്പർക്കമോ യാത്രയോ അടക്കം ഒരു കോവിഡ്​ പശ്ചാത്തലവുമില്ലാത്ത ​ (​െഎ​െസാലേഷൻ). ആരോഗ്യവകുപ്പി​ൻെറ പുതുക്കിയ കോവിഡ്​ ക്വാറൻറീൻ നിരീക്ഷണ- മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്​. ജലദോഷപ്പനിക്കാർക്ക്​ പുറമേ ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവർക്കും നിരീക്ഷണം വ്യവസ്ഥ ചെയ്യുന്നു. ഇരു വിഭാഗങ്ങളിലുള്ളവരും രോഗലക്ഷണങ്ങൾ മാറുന്നതുവരെ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിൽ കഴിയണം​. ടെലി​െമഡിസൻ സൗകര്യം ഉപയോഗപ്പെടുത്തിയോ ആരോഗ്യപ്രവർത്തകരെ ​ബ​ന്ധപ്പെ​േട്ടാ രോഗപരിചരണം തേടണം. ഹൈ റിസ്​ക്​ സമ്പർക്കവിഭാഗത്തിലുള്ളവർ 14 ദിവസം റൂം ക്വാറൻറീനിൽ കഴിയണം. ​ഇതിനിടെ നേരിയ ലക്ഷണങ്ങളാണെങ്കിലും പ്രകടമായാൽ ആരോഗ്യവിഭാഗത്തെ അറിയിക്കണം. വിദൂര സമ്പർക്കത്തിലുൾപ്പെടുന്നവർ അനാവശ്യയാത്രകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം. സമ്പർക്കവലയത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങളുണ്ട്​. ലക്ഷണങ്ങൾ പ്രകടമായതി​ൻെറ രണ്ട്​ ദിവസം മുമ്പ്​​ മുതൽ 14 ദിവസം വരെ സാമീപ്യം പുലർത്തിയവരെയാണ്​ ഇനി സമ്പർക്കവലയത്തിൽ ഉൾപ്പെടുത്തുക. ലക്ഷണമില്ലാത്ത കേസുകളിൽ പോസിറ്റിവായ സാമ്പിൾ എടുത്തതി​ന്​ രണ്ട്​ ദിവസം മുമ്പ്​​ മുതൽ 14 ദിവസം വരെയുള്ള കാലയളവാണ്​ പരിഗണിക്കുന്നത്​. ഒരു മീറ്റർ അകലത്തിൽ 15 മിനി​േറ്റാ അതിൽ കൂടുതലോ രോഗിയുമായി സാമീപ്യം പുലർത്തിയവർ, നേരിട്ടുള്ള സ്​പർശനം, പി.പി.ഇ കിറ്റില്ലാതെ പോസിറ്റിവായ ആളെ പരിചരിക്കൽ, രോഗിക്കൊപ്പം ഒരേ വീട്ടിൽ കഴിഞ്ഞയാൾ, താമസസ്ഥലം, ഭക്ഷണം എന്നിവ പങ്കിട്ടയാൾ, സുരക്ഷാ മുൻകരുതലുകളില്ലാതെ രോഗിയുടെ വസ്​ത്രം, മറ്റ്​ സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്​തയാൾ, സുരക്ഷാ മുൻകരുതലുകളില്ലാതെ പോസിറ്റിവായ സാമ്പിൾ കൈകാര്യം ചെയ്​ത ആരോഗ്യപ്രവർത്തകർ എന്നിവർ ഹൈ റിസ്​ക്​ സമ്പർക്ക വിഭാഗത്തിൽ ഉൾപ്പെടും.
Show Full Article
TAGS:
Next Story