Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുവെട്ടുകാട് മേയർ...

ചെറുവെട്ടുകാട് മേയർ സന്ദർശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കടൽക്ഷോഭംമൂലം നാശനഷ്​ടങ്ങളുണ്ടായ ശംഖുംമുഖം വാർഡിലെ ചെറുവെട്ടുകാട് പ്രദേശം മേയർ കെ. ശ്രീകുമാർ സന്ദർശിച്ചു. കടലാക്രമണംമൂലം നഗരസഭയുടെ റോഡ് ഉൾപ്പെടെ ചെറുവെട്ടുകാട് പ്രദേശത്ത് തകർന്നിട്ടുണ്ട്. ശംഖുംമുഖം വെട്ടുകാട് പ്രദേശത്തെ കടൽക്ഷോഭംമൂലം കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിന് തെങ്ങുകൾക്കും നിരവധി വീടുകൾക്കും നാശനഷ്​ടങ്ങൾ സംഭവിച്ചിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന്​ തഹസിൽദാർ അടക്കമുള്ളവരെ ചുമതലപ്പെടുത്തിയതായി മേയർ പറഞ്ഞു. വീടുകൾ തകർന്ന് പ്രതിസന്ധിയിലായവരെ മാറ്റിപ്പാർപ്പിക്കാനും അവർക്കുവേണ്ട ആഹാര സാധനങ്ങളും നിത്യോപയോഗ സാധനങ്ങൾ അടക്കം എത്തിക്കാനും നഗരസഭയുടെ ഇടപെടൽ ഉണ്ടാകുമെന്നും മേയർ പറഞ്ഞു. കടൽക്ഷോഭംമൂലം പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ നടക്കുന്ന ജനകീയ പ്രവർത്തനങ്ങളെ നഗരസഭയുടെ നേതൃത്വത്തിൽ സഹായിച്ചു വരുന്നുണ്ട്. വാർഡ് കൗൺസിൽ വെട്ടുകാട് സോളമൻ, സി.പി.എം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, നഗരസഭ സൂപ്രണ്ടിങ് എൻജിനീയർ ഉണ്ണി എന്നിവർ മേയറോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story