Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവിശ്വാസത്തെ...

അവിശ്വാസത്തെ പ്രതിരോധിക്കാൻ തന്ത്രങ്ങളൊരുക്കി സി.പി.എം

text_fields
bookmark_border
തിരുവനന്തപുരം: നിയമസഭയിൽ സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട സമീപനം സുതാര്യമായിരുന്നു എന്നതി​ൻെറ തെളിവാണ് പിന്നീടുണ്ടായ സംഭവഗതികളെന്ന്​ വിലയിരുത്തി. ഏതന്വേഷണത്തിനും തടസ്സമില്ലെന്ന മുഖ്യമന്ത്രിയുടെയും സർക്കാറി​ൻെറയും നിലപാട് സുതാര്യമായിരുന്നെന്ന്​ ചർച്ചയിൽ പലരും ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിൽ വിവാദത്തിനുള്ള അവസരം അടഞ്ഞപ്പോഴാണ് യു.ഡി.എഫ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട പുതിയ കാര്യം ഉയർത്തുന്നത്. അതിനെ പ്രതിരോധിക്കാൻ സർക്കാറിനും പാർട്ടിക്കും കഴിയുമെന്നും പാർട്ടി വിലയിരുത്തി. BOX ശിവശങ്കറിനെ തള്ളി സി.പി.എം തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പൂർണമായി തള്ളിപ്പറയാൻ സി.പി.എം തീരുമാനം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ തെറ്റായ പ്രവർത്തനത്തെ പാർട്ടി മന്ത്രിമാർ കഴിഞ്ഞദിവസങ്ങളിൽ വാർത്തസമ്മേളനങ്ങളിൽ വിമർശിച്ചത്​ ഇതി​ൻെറ ഭാഗമാണ്. രാഷ്​ട്രീയനേതൃത്വം അർപ്പിച്ച വിശ്വാസത്തെ ഉദ്യോഗസ്ഥൻ മുതലെടു​െത്തന്നാണ് പാർട്ടി വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story