Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യവത്​കരണ നയം...

സ്വകാര്യവത്​കരണ നയം തിരുത്തണം

text_fields
bookmark_border
വർക്കല: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യ കുത്തകകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും പി.ഡി.പി ജില്ല പ്രസിഡൻറ്​ നടയറ ജബ്ബാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാർഥിപ്രതിഭകളെ അനുമോദിച്ചു വർക്കല: ഇടവ യുവജന സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തെരുവുമുക്ക് പ്രദേശത്തെ വിദ്യാർഥികളെയാണ് അനുമോദിച്ചത്. പ്രീതി, രേഹന, ആദില ബെക്കർ, റെന, ആലിയ അഫ്താബ് അലി, മിന്നു, ഐഫ എന്നിവർക്ക് ഫലകവും ഉപഹാരവും എഴുത്തുകാരായ അൻസാർ വർണനയും എം.എസ്. ജലീലും ചേർന്ന് സമ്മാനിച്ചു. ഭാരവാഹികളായ വസീം ദിൽഷാദ്, ഷാറൂൺ മർഹബ, സയിദ് റഹ്മാൻ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:
Next Story