Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാമിഅ -അലീഗഢ്​:...

ജാമിഅ -അലീഗഢ്​: എന്‍ട്രന്‍സ് കേന്ദ്രങ്ങള്‍ കേരളത്തില്‍ അനുവദിക്കണമെന്ന്​ ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: അലീഗഢ്​ - ജാമിഅ മിലിയ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാർഥികള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് കേരളത്തില്‍ എന്‍ട്രന്‍സ് പരീക്ഷകേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് കത്തയച്ചു. സയന്‍സ് -സാമൂഹിക വിഷയങ്ങളുടെ പരീക്ഷക്ക് കേരളത്തിന് പുറത്തുപോയി പരീക്ഷയെഴുതേണ്ട സാഹചര്യം വിദ്യാർഥികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് ആശങ്ക പരിഗണിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും കേരളത്തില്‍ പ്രവേശന പരീക്ഷാ സൻെററുകള്‍ അനുവദിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പ്​ മന്ത്രി രമേഷ് പൊക്രിയാലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മൂലം പല കേന്ദ്ര യൂനിവേഴ്‌സിറ്റികളും കേരളത്തില്‍ പരീക്ഷാ സൻെററുകള്‍ അനുവദിച്ചിട്ടുണ്ട്. ജാമിഅ -അലീഗഢ്​ സര്‍വകലാശാലകള്‍ ഈ മാതൃക സ്വീകരിക്കണം. പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിപക്ഷനേതാവിന് ഇ-മെയില്‍ അയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് പ്രതിപക്ഷനേതാവ് കേന്ദ്രത്തിന് കത്തയച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story