Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി. അർജുന​െൻറ...

ജി. അർജുന​െൻറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി

text_fields
bookmark_border
ജി. അർജുന​ൻെറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി കാട്ടാക്കട: ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയശേഷം തൊഴിലാളികളെ സംഘടിപ്പിച്ച്​ രാഷ്​ട്രീയത്തില്‍ സജീവമായ ജി. അർജ​ുന​ൻെറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫി​ൻെറ കരുത്തുറ്റ സ്ഥാനാർഥിയായ ജി. കാര്‍ത്തികേയനെതിരെ പോരാടാന്‍ ഇടതുമുന്നണി ആര്യനാട് നിയോജകമണ്ഡലത്തില്‍ നിയോഗിച്ചത് ജി. അര്‍ജുനനെയായിരുന്നു. ആ അങ്കത്തില്‍ വിജയിച്ചില്ലെങ്കിലും ആര്യനാടി​ൻെറ ജനമനസ്സുകളില്‍ ജി. അർജുനന്‍ കരുത്തുറ്റ നേതാവായി ഉയർന്നു. 1975ല്‍ ആര്‍.എസ്.പി യുവജനവിഭാഗമായ പി.വൈ.എഫില്‍ ചേര്‍ന്നു. തുടര്‍ന്ന് ആര്‍.എസ്.പിയിലെത്തി. ഹെഡ് ലോഡ് ആൻഡ്​ ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍, തോട്ടംതൊഴിലാളി യൂനിയന്‍, നിര്‍മാണതൊഴിലാളി യൂനിയന്‍ തുടങ്ങി തൊഴിലാളി സംഘടനകള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നിയമസഭയിെലത്താന്‍ കഴിഞ്ഞില്ലെങ്കിലും തദ്ദേശസ്ഥാപനത്തിലേക്കുള്ള ​െതരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ച് കുറ്റിച്ചല്‍ പഞ്ചായത്ത് ഭരണസമിതിയിലെത്തി. ഒരുതവണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡൻറായി. പരുത്തിപ്പള്ളി എസ്.എന്‍.ഡി.പി ശാഖയുടെ പ്രസിഡൻറായും ആധാരം എഴുത്ത് അസോസിയേഷന്‍ ഭാരവാഹിയായും നാട്ടിലെ കലാ-സാംസ്കാരികസംഘടനകളില്‍ നേതൃസ്ഥാനങ്ങളിലും സജീവമായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തിനുശേഷം പാര്‍ട്ടിയില്‍ സജീവമല്ലാതായി. മരണത്തി​ൻെറ തലേന്നാള്‍ വരെ ത​ൻെറ ആധാരം എഴുത്ത്​ ​ഒാഫിസിലും സജീവമായി തന്നെയുണ്ടായിരുന്നു. രാഷ്​ട്രീയത്തിന്​ അതീതമായി വലിയ സൗഹൃദവലയത്തി​ൻെറ ഉടമയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story