Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കോവിഡ് മഹാമാരിയെ...

'കോവിഡ് മഹാമാരിയെ പിണറായി സര്‍ക്കാര്‍ ചാകരയാക്കാന്‍ ശ്രമിക്കുന്നു'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ മഹാമാരിയെപോലും ദുരുപയോഗം ചെയ്ത് ചാകരയാക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍. കോവിഡ്​ രോഗിയുടെ സമ്പര്‍ക്കപട്ടിക അറിയാന്‍ ഫോണ്‍ വിളികള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവസാനം ഉപേക്ഷിച്ചതായി ഇപ്പോള്‍ കോടതിക്ക്​ മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. കോവിഡിനെ മറയാക്കി അണിയറയില്‍ വലിയ അവിശുദ്ധ കച്ചവടം പൊടിപൊടിക്കുന്നെന്ന ആക്ഷേപം ശരിവെക്കുന്നതരത്തിലാണ് സര്‍ക്കാറി​ൻെറ നടപടികള്‍. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലിന് ഉത്തരവിട്ടത്. തീരുമാനം പിന്‍വലിച്ചെന്ന്​ പറഞ്ഞതുകൊണ്ടുമാത്രം കാര്യമായില്ല. ഇതിനു പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണം. പൗര​ൻെറ വിവരങ്ങള്‍ പരമാവധി ശേഖരിച്ച് ഏതോ അജ്ഞാത കേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ പിണറായി സര്‍ക്കാര്‍ പഴുതുകള്‍ തേടുന്നു എന്നതാണ് സ്പ്രിൻക്ലര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലൂടെ വ്യക്തമാകുന്നത്. കോവിഡ്​ മഹാമാരിയെ കച്ചവടമാക്കിമാറ്റാനുള്ള നടപടികളില്‍നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story