Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതു​േമഖല-സർവകലാശാല...

പൊതു​േമഖല-സർവകലാശാല ജീവനക്കാരുടെ ശമ്പളവും സ്​പാർക്കിലേക്ക്​ * രണ്ടു മാസത്തിനകം നടപ്പാക്കും * ഒക്​ടോബർ പത്തിനകം നടപ്പായില്ലെങ്കിൽ ഫണ്ട്​ തടയുമെന്ന്​ ധനമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പൊത​ുമേഖല- ഗ്രാൻറ്​ ഇൻ എയ്​ഡ്​ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ ജീവനക്കാരുടെ ശമ്പളവും സ്​പാർക്കുമായി ബന്ധിപ്പിക്കുന്നു. രണ്ടുമാസത്തിനകം ഇത്​ നടപ്പാക്കും. ഒക്ടോബർ പത്തിനകം ഈ സംവിധാനത്തിലൂടെ ശമ്പളവിതരണം ആരംഭിക്കാത്ത സ്ഥാപനങ്ങളുടെ ഫണ്ട് ധനവകുപ്പ് തടഞ്ഞുവെക്കുമെന്ന്​ മന്ത്രി തോമസ്​ ​െഎസക്​ അറിയിച്ചു. പൊതുമേഖല- ഗ്രാൻറ്​ ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവക്കായി ജി സ്പാർക്​ സോഫ്റ്റ്​വെയറും യൂനിവേഴ്സിറ്റികൾക്കായി യൂനി സ്പാർക് എന്ന സോഫ്റ്റ്​വെയറും തയാറാക്കിയിട്ടുണ്ട്​. സ്പാർക്​ മാതൃകയിൽ എൻ.ഐ.സി സഹായത്തോടെയാണ്​ തയാറാക്കിയത്​. ജി സ്പാർക്കിൽ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിനെ പൈലറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ട്രയൽ നടത്തിയിരുന്നു. യൂനിസ്പാർക്കിൽ കുസാറ്റിനെ പൈലറ്റ് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ട്രയൽ നടത്തിവരികയാണ്. രണ്ടു മാസത്തിനുള്ളിൽ പുതിയ സംവിധാനത്തി​ൻെറ സെക്യൂരിറ്റി ഓഡിറ്റ് നടത്തി എല്ലാ സ്ഥാപനങ്ങളിലും സംവിധാനം നടപ്പാക്കും. കെ.എസ്.ആർ.ടി.സി സ്വമേധയാ സ്പാർക്കുവഴി ശമ്പളം വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്​. അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുന്നതിന്​ ശ്രദ്ധേയമായ കാൽവെപ്പ്​ കൂടിയായിരിക്കും സ്​പാർക്​ വഴി ശമ്പള വിതരണമെന്ന്​ ധനമന്ത്രി വിശദീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, അലവൻസുകൾ ഇൻക്രിമൻെറ്​, പി.എഫ്, ഇൻകം ടാക്സ് മുതലായ എല്ലാ കാര്യങ്ങളും സ്പാർക് (SPARK) എന്ന സോഫ്റ്റ്​െവയറിലൂടെയാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. ഓരോ മാസത്തെയും ജീവനക്കാരുടെ എണ്ണം അവർക്ക് നൽകിയ ശമ്പളം അടക്കം വിവരങ്ങൾ ഇതിൽ ലഭ്യമാകും. പി.എഫ്​ അപേക്ഷപോലെ ജീവനക്കാർ സമർപ്പിക്കേണ്ട വിവിധ അപേക്ഷകൾ ഇപ്പോൾ സ്പാർക്കിലൂടെ ആക്കി മാറ്റിയിട്ടുണ്ട്​. സ്പാർക് വഴിയല്ലാതെ ഒരാൾക്കും സർക്കാർ ശമ്പളം ലഭിക്കില്ല. ഇതേ മാതൃകയാണ്​ പൊതുമേഖലാ-സർവകലാശാലകളിലേക്കും വ്യാപിപ്പിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story