Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരത്ത്​...

ബാലരാമപുരത്ത്​ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്ന സമയത്തിൽ അവ്യക്തത

text_fields
bookmark_border
ബാലരാമപുരം: വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്ന സമയം സംബന്ധിച്ച്​ അവ്യക്തത. ബാലരാമപുരത്തെ രണ്ട് വ്യാപാരസംഘടനകൾ തമ്മിലുള്ള മത്സരമാണ് അവ്യക്തതക്ക്​ കാരണമെന്ന് ഒരുവിഭാഗം വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ജില്ല ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറക്കാമെന്ന് ഒരു സംഘടനയും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ തുറക്കാനുള്ള അറിയിപ്പ്​ ലഭിച്ചതായി മറ്റൊരു സംഘടനയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസ്​ സ്​റ്റേഷനിൽ അന്വേഷിക്കുമ്പോൾ അവർക്കും വ്യക്തതയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. നേരത്തേ വ്യാപാരി സംഘടനകൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ റോഡിന് ഇരുവശത്തും ഓരോ ദിവസം ഇടവിട്ട് തുറക്കാൻ അനുമതി നൽകിയിരുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട്​ നാലുവരെയാണ് കട തുറക്കാൻ അനുവദിച്ചിരുന്നത്. പിന്നീട്​ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. തുടർന്നാണ് അവകാശവാദമുന്നയിച്ചും കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചതായി അറിയിച്ചും സംഘടനകൾ രംഗത്തെത്തിയത്​.
Show Full Article
Next Story