Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകസ്​റ്റഡി മരണം:...

കസ്​റ്റഡി മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
തിരുവനന്തപുരം: ഫോർട്ട്​ പൊലീസ്​ മൊബൈൽ ഫോൺ മോഷണത്തിന്​ കസ്​റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അൻസാരിയെ സ്​​റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി​ൻെറ അന്വേഷണം സംസ്​ഥാന ക്രൈംബ്രാഞ്ചിന്​ കൈമാറി ഡി.ജി.പി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട്​ മജിസ്ട്രേറ്റും ഡോക്​ടറും സ്​റ്റേഷനിൽ പരിശോധന നടത്തി. േപാസ്​റ്റ്​മോർട്ടം സംബന്ധിച്ച അന്തിമ റിപ്പോർട്ട്​ തയാറാക്കുന്നതിന്​ മുന്നോടിയായായിരുന്നു​ പരിശോധന. അൻസാരിക്ക് മ‍ർദനമേറ്റിട്ടില്ലെന്നും ആത്മഹത്യയാണെന്നുമാണ്​ ഇതുവരെയുള്ള അന്വേഷണത്തിലെ പ്രാഥമിക നിഗമനം. എന്നാൽ, ഇയാളെ സ്​റ്റേഷനിൽ കൊണ്ടുവന്നത്​ ജനറൽ ഡയറിയിൽ രേഖപ്പെടുത്താത്തതിലും നിരീക്ഷിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ച്​ കണ്ടെത്തൽ. മൊബൈൽ ഫോൺ മോഷ്​ടിച്ചതിന്​ നാട്ടുകാർ പിടികൂടി കൈമാറിയ അൻസാരിയെ സ്​റ്റേഷനിൽ പ്രത്യേക സ്​ഥലത്താണ്​ പാർപ്പിച്ചത്​. കോവിഡ്​ പശ്ചാത്തലത്തിലാണ്​ ഇങ്ങനെ ചെയ്​തതെന്നാണ്​​ പൊലീസി​ൻെറ വിശദീകരണം. പരാതിക്കാർ എത്താത്തതിനാലാണ്​ ജി.ഡിയിൽ രേഖപ്പെടുത്താതിരുന്നതത്രെ. ഒാണക്കാലമായതിനാൽ നിരവധി കേസുകളിലുൾ​െപ്പട്ട ഇയാളെ വിട്ടയക്കുന്നത്​ പ്രശ്​നം സൃഷ്​​ടിക്കു​െമന്നതിനാലാണ്​ കസ്​റ്റഡിയിൽ ​െവച്ചതെന്നും ഫോർട്ട്​ പൊലീസ്​ വിശദീകരിക്കുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ്​ എസ്.പി എസ്​. ഷാനവാസി​ൻെറ ​േനതൃത്വത്തിലായിരിക്കും കേസ്​ തുടർന്ന്​ അന്വേഷിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story