Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക നിയമനം...

അധ്യാപക നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവകുപ്പുകളിലെ അധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ച്​ മെരിറ്റടിസ്ഥാനത്തിൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും മറ്റുള്ള വാർത്തകൾ തെറ്റിധാരണജനകമെന്നും സർവകലാശാല അറിയിച്ചു. അധ്യാപക നിയമനത്തിനുള്ള അപേക്ഷ സൂക്ഷ്മപരിശോധന നടത്തി, അപേക്ഷകന് ലഭ്യമായ ഇൻഡക്സ് മാർക്ക് ബോധ്യപ്പെടുത്തി, ഇൻറർവ്യൂ നടത്തിയാണ് സെലക്​ഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്നത്. ചാൻസലറുടെ പ്രതിനിധി ഉൾപ്പെടെ വിവിധ സർവകലാശാലകളിൽനിന്നെത്തുന്ന പ്രഫസർമാരടങ്ങുന്നതാണ് സ്ക്രീനിങ്ങിനും സെലക്​ഷനുമായി വൈസ് ചാൻസലറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി. ഗവേഷണതാൽപര്യം, അധ്യാപന മികവ്​, അക്കാദമിക യോഗ്യത തുടങ്ങിയവ പരിശോധിച്ചാണ് സെലക്​ഷൻ കമ്മിറ്റി ശിപാർശ സമർപ്പിക്കുന്നത്. 49 അധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ്​ ജനുവരി-മാർച്ച് മാസങ്ങളിൽ നടത്തിയത്. പഠനവകുപ്പുകളിലെ അധ്യാപകക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story