Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോസ്​ പക്ഷം ഇപ്പോഴും ...

ജോസ്​ പക്ഷം ഇപ്പോഴും യു.ഡി.എഫി​െൻറ ഭാഗം ​-ചെന്നിത്തല

text_fields
bookmark_border
ജോസ്​ പക്ഷം ഇപ്പോഴും യു.ഡി.എഫി​ൻെറ ഭാഗം ​-ചെന്നിത്തല തിരുവനന്തപുരം: കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി പക്ഷത്തെ യു.ഡി.എഫി​ൻെറ ഭാഗമായാണ്​ കണക്കാക്കുന്നതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനവുമായി ബന്ധ​െപ്പട്ട തർക്കത്തി​ൻെറ പേരിൽ മുന്നണി യോഗത്തിൽനിന്ന്​ അവരെ മാറ്റിനിർത്താൻ മാത്രമാണ്​ തീരുമാനിച്ചത്​. യു.ഡി.എഫിൽനിന്ന്​ അവരെ മാറ്റിയിട്ടില്ല. രാജ്യസഭ തെരഞ്ഞെടുപ്പ്​, അവിശ്വാസപ്രമേയ വോ​െട്ടടുപ്പ്​ സമയങ്ങളിൽ എന്ത്​ തീരുമാന​െമടുക്കാനും അവർക്ക്​ അവകാശമുണ്ട്​. അക്കാര്യം അവരാണ്​ തീരുമാനിക്കേണ്ടത്​. തദ്ദേശഭരണ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കണമെന്ന ആവശ്യം യു.ഡി.എഫ്​ ഉന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല. സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​ തെരഞ്ഞെടുപ്പ്​ കമീഷനാണ്​. എപ്പോൾ തെരഞ്ഞെടുപ്പ്​ നടന്നാലും നേരിടാൻ യു.ഡി.എഫ്​ ഒരുക്കമാണ്​. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ​​പ്രോക്​സി വോട്ട്​ അനുവദിക്കണ​െമന്ന നിർദേശം കമീഷൻ​ മുന്നോട്ടുവെച്ചാൽ ചർച്ചചെയ്​ത്​ നിലപാടറിയിക്കും. വനപാലകരുടെ കസ്​റ്റഡിയിൽ മത്തായി എന്ന കർഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യ​െപ്പട്ട്​ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകു​െമന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story