Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിടിച്ചുകെട്ടാനാകാതെ...

പിടിച്ചുകെട്ടാനാകാതെ വ്യാപനം, ആശങ്കയുടെ തലസ്​ഥാനം

text_fields
bookmark_border
തിരുവനന്തപുരം: ട്രിപ്പിൾ ലോക്​ഡൗണും പൊലീസിനെ വിന്യസിച്ചുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടും തലസ്​ഥാന ജില്ലയിലെ കോവിഡ്​ വ്യാപനം പിടിച്ചുനിർത്താനാവുന്നില്ല. കേസുകളുടെ എണ്ണം, സമ്പർക്കപ്പകർച്ച, മരണം, ആരോഗ്യപ്രവർത്തകരിലെ കോവിഡ്​ ബാധ, ലാർജ്​ കമ്യൂണിറ്റി ക്ലസ്​റ്ററുകൾ, ഉറവിടമറിയാത്ത കേസുകൾ എന്നിവയിലെല്ലാം ആശങ്കയുടെ തലസ്​ഥാനമാവുകയാണ് ജില്ല. ജൂലൈ 17 സംസ്​ഥാനത്താദ്യമായി പൂന്തുറയിലും പുല്ലുവിളയിലും ​സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെയാണ്​ തിരുവനന്തപുരം ദേശീയശ്രദ്ധയിലേക്ക്​ വരുന്നത്​. തുടർന്ന്​ വൈറസ്​ വ്യാപനത്തെ ചെറുക്കാൻ പലതരത്തിലുള്ള ക്രമീകരണങ്ങളും പ്രതിരോധവുമൊരുക്കിയെങ്കിലും ഫലം കാണുന്നില്ലെന്നാണ്​ പ്രതിദിനമുള്ള കോവിഡ്​ കണക്കുകൾ ​വ്യക്​തമാക്കുന്നത്​. 16 ദിവസം കൂടു​േമ്പാൾ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുകയാണെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ ഏറ്റവുംപുതിയ കണക്ക്​. ടെസ്​റ്റ്​ പോസിറ്റീവിറ്റി 8.9 ശതമാനമെന്ന ആശങ്കപ്പെടുത്തുന്ന നിരക്കാണ്​​. എത്രപേരെ ​പരിശോധിക്കു​േമ്പാൾ എത്രപേർക്ക്​ കോവിഡ്​ എന്നത്​ അടിസ്​ഥാനപ്പെടുത്തിയാണ്​ ടെസ്​റ്റ്​ പോസിറ്റീവിറ്റി റേറ്റ്​ കണക്കാക്കുന്നത്​. ഇത്​ അഞ്ചിൽ താഴെയാകണമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശം. മതിയായ അളവിൽ കോവിഡ്​ പരിശോധനകൾ നടക്കുന്നില്ല എന്നത്​ കൂടിയാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​ ചൂണ്ടിക്കാട്ടുന്നത്​. പത്ത്​ ലക്ഷം പേരെ പരിശോധിക്കു​േമ്പാൾ 692 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യുകയാണ്​. ആഗസ്​റ്റ്​ ഏഴ്​ വരെയുള്ള കണക്ക്​ പ്രകാരം പത്ത്​ ലക്ഷം പേരിൽ 551 എന്നതിൽ നിന്നാണ്​ തൊട്ടടുത്തയാഴ്​ചയിലെ ഇൗ കുതിച്ചുചാട്ടം. കേസുകളുടെ എണ്ണം വർധിക്കുന്നത്​ ആരോഗ്യസംവിധാനങ്ങളെയും സമ്മർദത്തിലാക്കുകയാണ്​. തീരമേഖലയിൽ നിന്ന്​ മറ്റ്​ ഗ്രാമീണ മേഖലകളിലേക്ക്​​ വൈറസ്​ വ്യാപനം നടക്കുന്നുവെന്നതാണ്​ പുതിയ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക്​ ഇത്തരം മേഖലകളിൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുകയാണ്​. അധികൃതരുടെ കണ്ണുവെട്ടിച്ച്​ കൂടുതൽ ആളുകളെ പ​െങ്കടുപ്പിച്ച്​ നടത്തുന്ന വിവാഹ ചടങ്ങുകൾ ​ജില്ലയിൽ പലയിടങ്ങളിൽ കോവിഡ്​ വ്യാപനത്തിന്​ കാരണമായിട്ടുണ്ട്​. ഇത്തരം വിവാഹങ്ങൾ കോവിഡ്​ ക്ലസ്​റ്ററുകൾ രൂപപ്പെടാൻ തന്നെ കാരണമായിട്ടുണ്ടെന്നാണ്​ ജില്ല ആരോഗ്യ വിഭാഗത്തി​ൻെറ വിലയിരുത്തൽ. ചടങ്ങിൽ ആകെ 50 പേർ മാത്രമേ പ​െങ്കടുക്കാൻ പാടുള്ളൂവെന്നാണ്​ വ്യവസ്​ഥ. ഇത്​ പലപ്പോഴും ലംഘിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story