Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കല എസ്​.ആർ...

വർക്കല എസ്​.ആർ മെഡിക്കൽ കോളജ്​ വിദ്യാർഥിക​െള പുനർവിന്യസിച്ച്​ ഉത്തരവ്​

text_fields
bookmark_border
തിരുവനന്തപുരം: ഒന്നര വർഷത്തെ നിയമപോരാട്ടത്തിനുശേഷം വർക്കല എസ്​.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ മറ്റ്​ മൂന്ന്​ മെഡിക്കൽ കോളജുകളിലേക്ക്​ മാറ്റി സർക്കാർ ഉത്തരവ്​. തൊടുപുഴ ബിലീവേഴ്​സ്​ ചർച്ച്​, കാരക്കോണം സി.എസ്​.​െഎ, വയനാട്​ ഡി.എം വിംസ്​ മെഡിക്കൽ കോളജുകളിലേക്കാണ്​ വിദ്യാർഥികളെ മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടർ ഉത്തരവിട്ടത്​. മൂന്ന്​ കോളജുകളിലേക്കും 33 വീതം വിദ്യാർഥികളെയാണ്​ മാറ്റിയത്​. ഹൈകോടതി ഉത്തരവിനെ തുടർന്നാണ്​ സർക്കാർ നടപടി. വിദ്യാർഥികൾ അടച്ച ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫീ ​െറഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണം. വിദ്യാർഥികൾ ഇൗ മാസം 27നകം പുതിയ കോളജുകളിൽ റിപ്പോർട്ട്​ ചെയ്യണം. മതിയായ സൗകര്യങ്ങളില്ലാതെ ആരംഭിച്ച എസ്​.ആർ മെഡിക്കൽ കോളജിലെ ഏക ബാച്ച്​ എം.ബി.ബി.എസ്​ വിദ്യാർഥികൾക്കാണ്​ മറ്റ്​ കോളജുകളിൽ തുടർപഠന സൗകര്യമൊരുങ്ങിയത്​. ​കോളജിലെ അസൗകര്യങ്ങൾക്കെതിരെ 2015-16 ​ബാച്ചിലെ വിദ്യാർഥികളാണ്​ രംഗത്തുവന്നത്​. മെഡിക്കൽ കൗൺസിൽ അംഗീകാരം പുതുക്കി നൽകാത്തതിനാൽ കോളജിൽ പിന്നീട്​ വിദ്യാർഥി പ്രവേശനം നടന്നിരുന്നില്ല. മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ സർവകലാശാലയെയും കബളിപ്പിക്കാൻ വാടകക്കെടുത്ത രോഗികളെയും ഡോക്​ടർ​മാരെയും വാഹനത്തിൽ എത്തിക്കുന്നതി​ൻെറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ്​ വിദ്യാർഥികൾ കോളജിനെതിരെ രംഗത്തുവന്നത്​. കോളജ്​ മാറ്റം ആവശ്യപ്പെട്ട്​ വിദ്യാർഥികൾ കോടതിയെ സമീപിക്കുകയും മെഡിക്കൽ കൗൺസിലിന്​ പരാതി നൽകുകയും ചെയ്​തിരുന്നു. മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും നടത്തിയ പരിശോധനകളിൽ കോളജിൽ അടിസ്​ഥാന സൗകര്യമില്ലെന്നും വിദ്യാർഥികളെ മാറ്റണമെന്നും ശിപാർശ ചെയ്​തിരുന്നു. ഇത്​ പരിഗണിച്ചാണ്​ വിദ്യാർഥികളെ മാറ്റാൻ ഹൈകോടതി ഉത്തരവിട്ടത്​. വിദ്യാർഥികൾക്ക്​ പ്രവേശനം നൽകാൻ സന്നദ്ധത അറിയിച്ച മൂന്ന്​ കോളജുകളിലേക്ക്​ ഒാപ്​ഷൻ ക്ഷണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടർ ഇവരെ പുനർവിന്യസിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story