Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​റ്റുഡൻറ്സ് കാർഷിക...

സ്​റ്റുഡൻറ്സ് കാർഷിക ഫെലോഷിപ്പ് പദ്ധതി​ തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: സർവകലാശാല കാമ്പസിനെ കാർഷിക സമൃദ്ധമാക്കുന്ന ഹരിതാലയം പദ്ധതിയുടെ ഭാഗമായി കർഷകദിനത്തിൽ സ്​റ്റുഡൻറ്സ് കാർഷിക ഫെലോഷിപ്പ് പദ്ധതി തുടങ്ങി. തിരഞ്ഞെടുത്ത 50 വിദ്യാർഥികൾക്കാണ് ആദ്യഘട്ടം ഫെലോഷിപ്പ് നൽകുന്നത്. കാര്യവട്ടം കാമ്പസിലെ ഹരിതാലയം പദ്ധതിയുടെ ഭാഗമായുള്ള കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും കാർഷികപ്രവർത്തനങ്ങൾക്ക് സഹായകമായ പഠനഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. കൃഷിജീവിതവുമായി തലമുറയെ ബന്ധിപ്പിക്കാനും കാർഷികവൃത്തി അക്കാദമിക ജീവിതത്തി​ൻെറ ഭാഗമായി കാണേണ്ടതി​ൻെറ ആവശ്യകത ബോധ്യപ്പെടുത്താനുമാകുന്ന പദ്ധതിയാണിത്. സർവകലാശാലാ വൈസ്ചാൻസിലർ, പ്രോ വൈസ്ചാൻസിലർ, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, കാമ്പസ് ഡയറക്ടർ, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർക്കൊപ്പം കാമ്പസിലെ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായാണ് പദ്ധതിക്ക്​ തുടക്കംകുറിച്ചത്. കേരള സർക്കാരി​ൻെറ സുഭിക്ഷകേരളം പദ്ധതിയുടെ കൂടി ഭാഗമായി നെൽകൃഷി, പച്ചക്കറികൃഷി, കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി, ഫലവൃക്ഷത്തോട്ടം എന്നിങ്ങനെ വിപുലമായ കാർഷികപ്രവർത്തനങ്ങളാണ് സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നടന്നുവരുന്നത്.
Show Full Article
TAGS:
Next Story