Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടിക്കർഷകരെ...

കുട്ടിക്കർഷകരെ വീട്ടിലെത്തി ആദരിച്ച്​ ഗവ. എൽ.പി.എസ്​ തോട്ടയ്ക്കാട്

text_fields
bookmark_border
കല്ലമ്പലം: നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം തിരികെപ്പിടിക്കാൻ ലോക്​ഡൗൺ കാലത്ത് ഗവ.​ എൽ.പി.എസ്​ തോട്ടയ്ക്കാട് വിദ്യാലയത്തിലെ കൂട്ടുകാർക്ക് നൽകിയ പ്രവർത്തനമായിരുന്നു 'വീട്ടിലൊരു അടുക്കളത്തോട്ടം' പദ്ധതി. പരിപാടിയിലൂടെ മിക്കവാറും എല്ലാ കുട്ടികളുടെയും വീടുകളിൽ ചെറുതും വലുതുമായ കൃഷിയിടങ്ങളാണ് ഒരുങ്ങിയത്. നടീലും പരിചരണവും വാട്സ്​ആപ്​ കൂട്ടായ്മയിലൂടെ പങ്കുവെക്കുകയും ചെയ്തതോടെ കുട്ടികൾ പദ്ധതിയെ മത്സരബുദ്ധിയോടെ തന്നെ ഏറ്റെടുക്കുകയും ചെയ്തു. മികച്ച കൃഷിത്തോട്ടം ഒരുക്കിയ ഒരു കുട്ടിക്കർഷകനെയും കർഷകയെയും അധ്യാപകർ വീട്ടിലെത്തി പൊന്നാടയണിയിച്ചാദരിച്ചു. കുട്ടിമനസ്സുകളിലെ കൃഷി ചിന്തകൾക്ക് ശക്തി പകരാൻ ഈ ആദരവ് ഉപകാരപ്പെടുമെന്ന്​ രക്ഷാകർത്താക്കൾ അഭിപ്രായപ്പെട്ടു. അധ്യാപകരായ ഷമീന, ലിജി, സോജിഷ, ആബിദ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചിത്രം: IMG-20200817-WA0244.jpg തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ കുട്ടിക്കർഷകരെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story