Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരിത്രത്തെ...

ചരിത്രത്തെ തൊട്ടുണര്‍ത്തി പൈതൃകസംഗമ യാത്രക്ക് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: രാഷ്​ട്രത്തി​ൻെറ 74ാമത് സ്വാതന്ത്ര്യദിനത്തില്‍ ചരിത്രത്തെ തൊട്ടുണര്‍ത്തി 'സമ്മോഹനം' നേതൃത്വത്തില്‍ പൈതൃകസംഗമ യാത്രക്ക് ഉജ്ജ്വല തുടക്കം. ചരിത്രസ്മാരകങ്ങള്‍ തൊട്ടും തലോടിയും വന്ദിച്ചും സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യസമര പൈതൃകങ്ങള്‍ക്ക് ആദരവേകി. രാഷ്​ട്രത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തിയവര്‍ക്ക് അഭിവാദ്യമേകാന്‍ അവരുടെ സ്മാരകങ്ങളിലേക്കും പിന്മുറക്കാര്‍ക്കരികിലേക്കുമുള്ള ഒരാഴ്ചത്തെ പൈതൃകസംഗമ യാത്ര ഗാന്ധിപാര്‍ക്കിലെ മഹാത്മജി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങി. സമ്മോഹനം ചെയര്‍മാന്‍ വിതുര ശശിക്ക് ദേശീയപതാക കൈമാറി കെ.പി.സി.സി മുന്‍ പ്രസിഡൻറ്​ എം.എം. ഹസന്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. ഡോ.കെ. മോഹന്‍കുമാര്‍, പിരപ്പന്‍കോട് സുഭാഷ്, വി. പ്രതാപചന്ദ്രന്‍, തെന്നൂര്‍ നസീം, എന്‍.കെ. വിജയകുമാര്‍, എസ്. മനോഹരന്‍ നായര്‍, ടി.പി. അംബിരാജ, സി.കെ. വത്സലകുമാര്‍, ആറ്റുകാല്‍ സുഭാഷ്, ജെ.എസ്. അഖില്‍, സജീവ്‌മേലതില്‍ എന്നിവര്‍ സംസാരിച്ചു. _DSC4203
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story