Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: ഒരുമ നിലനിർത്തി മ​ുന്നോട്ടുപോകണമെന്ന്​ കടകംപള്ളി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ പകരാതിരിക്കാൻ അതിജാഗ്രത ഇനിയും തുടർന്നേ കഴിയൂവെന്നും വ്യാപനസാഹചര്യത്തിൽ ഇനിയും ജാഗരൂകരായിരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശാരീരികഅകലം പാലിക്കുന്നതിനൊപ്പം സാമൂഹിക ഒരുമ നിലനിർത്തി മുന്നോട്ടുപോകണം. ജനകീയ പിന്തുണയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാവുന്നതുകൊണ്ടാണ് ഈ മഹാമാരിയെ ജനസാന്ദ്രതയേറിയ സംസ്ഥാനത്തിന് മാതൃകാപരമായി നേരിടാനാകുന്നതെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ സ്​റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്വത്തി​ൻെറ പുതിയ വെല്ലുവിളികൾ നേരിടാനും ഗണ്യമായ സംഭാവന ചെയ്യാൻ രാജ്യത്തിനും സംസ്ഥാനത്തിനും കഴിയും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണവ്യവസ്ഥിതി എക്കാലവും നിലനിൽക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:
Next Story