Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 5:28 AM IST Updated On
date_range 17 Aug 2020 5:28 AM ISTപി.എസ്.സി പിൻവാതിൽ നിയമനം: സർക്കാർ യുവാക്കളോട് കാണിക്കുന്നത് കൊടുംവഞ്ചന -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കേരള പി.എസ്.സിയിൽ സംസ്ഥാന സർക്കാറിൻെറ നേരിട്ടുള്ള ഇടപെടലിലൂടെ വൻതോതിൽ പിൻവാതിൽ നിയമനവും ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങലും വ്യാപകമായി നടക്കുന്നെന്നതിൻെറ അവസാന തെളിവാണ് ഭരണമുന്നണി ഘടകകക്ഷിയുടെ യുവനേതാവ് ഉദ്യോഗാർഥിയിൽനിന്ന് നാലുലക്ഷം രൂപ വാങ്ങിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേട് പല സന്ദർഭങ്ങളിലായി പുറത്തുവന്നതാണ്. യൂനിവേഴ്സിറ്റി കോളജ് കൊലപാതകശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന് പൊലീസ് ടെസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതുൾപ്പെടെ വിവിധ വിഷയങ്ങളിൽ പി.എസ്.സിയിൽ അനധികൃത ഇടപെടൽ നടന്നു. നിരവധി യുവാക്കൾ കഠിനാധ്വാനത്തിലൂടെ പഠിച്ച് റാങ്ക് നേടുമ്പോൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിൻവാതിലിലൂടെയും കൈക്കൂലി നൽകിയും ജോലി നേടുന്നത് അപഹാസ്യമാണ്. എൽ.ഡി.സി, എൽ.ജി.എസ്, പൊലീസ് ബറ്റാലിയൻ, അസിസ്റ്റൻറ് സെയിൽസ്മാൻ തുടങ്ങിയ വിവിധ തസ്തികകളിൽ കഴിഞ്ഞ സർക്കാറുകളെക്കാൾ വളരെ കുറഞ്ഞ നിയമനങ്ങളാണ് പിണറായി സർക്കാറിൻെറ കാലത്ത് നടന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story