Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗ്രോ ​ഇക്കോളജിക്കൽ...

അഗ്രോ ​ഇക്കോളജിക്കൽ സമീപനം -സുസ്​ഥിര കാർഷിക വികസന വാഗ്​ദാനം

text_fields
bookmark_border
blurb ഇന്ന് ​പല വികസിത രാജ്യങ്ങളിലും അഗ്രോ ഇക്കോളജി അഥവാ കാർഷിക ആവാസവ്യവസ്​ഥ സമീപനത്തിലൂന്നിയ കൃഷിരീതികൾ അവലംബിക്കുന്നു കാലാവസ്​ഥ വ്യതിയാനം, പ്രളയം, വരൾച്ച, രോഗ-കീടബാധ, സ്​ഥിരതയില്ലാത്ത വിപണി, ലാഭകരമല്ലാത്ത കൃഷി, കർഷകരുടെ സാമ്പത്തിക ബാധ്യത തുടങ്ങിയവ കേരളത്തിലെ കാർഷിക മേഖലയു​െട പ്രതിസന്ധിക്ക്​ ആക്കംകൂട്ടിയിരിക്കുകയാണ്​. കേരളത്തി​ൻെറ ഭൂപ്രകൃതി ഒരുകാലത്ത്​ കാർഷിക വൈവിധ്യത്തി​ൻെറയും സ്വാതന്ത്ര്യ കൃഷിയുടെയും വിളനിലമായിരുന്നു. ആധുനിക കൃഷിരീതികൾ ഉൽപാദനക്ഷമതയെ പരിപോഷിപ്പിച്ചെങ്കിലും സുസ്​ഥിരമായ കാർഷിക വികസനവും സ്വാശ്രയത്വവും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ പശ്​ചാത്തലത്തിലാണ്​ സുസ്​ഥിരതയിലൂ​ന്നിയ ആഗ്രോ ഇക്കോളജി പോലുള്ള ഒരു കാർഷിക വികസനമാർഗം അനിവാര്യമാകുന്നത്​. ഇന്ന് ​പല വികസിത രാജ്യങ്ങളിലും അഗ്രോ ഇക്കോളജി അഥവാ കാർഷിക ആവാസവ്യവസ്​ഥ സമീപനത്തിലൂന്നിയ കൃഷിരീതികൾ അവലംബിക്കുന്നു. കൃഷിക്ക്​ പുറമെ കാർഷിക ആവാസവ്യവസ്​ഥക്ക്​ ഉൗന്നൽ കൊടുത്തുകൊണ്ടുള്ളതാണത്​. പരമ്പരാഗത കൃഷിരീതികളിൽനിന്ന്​ മാറി കൃഷിയിടവും ബന്ധപ്പെട്ട പരിസ്​ഥിതി പ്രദേശങ്ങളും അതിനുള്ളി​െല ജൈവ-അജൈവ ഘടകങ്ങളും ചേർന്ന പാരിസ്​ഥിതിക യൂനിറ്റാണ്​ അഗ്രോ ഇക്കോളജിക്കൽ സമീപനത്തിനാധാരം. ഇൗ വ്യവസ്​ഥയിൽ കാർഷികവിള ഉൽപാദനത്തിനോടൊപ്പം തന്നെ മണ്ണി​ൻെറ ഫലഭൂയിഷ്​ഠത, ജലശ്രോതസ്സ്​​, സൂക്ഷ്​മജീവി വൈവിധ്യം, മണ്ണി​ൻെറ ജൈവാംശം, ഇൗർപ്പം എന്നിവ നിലനിർത്തി സംരക്ഷിക്കുന്നു. പ്രകൃതിവിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ അതി​ൻെറ നൈർമല്യവും സുസ്​ഥിരതയും സംരക്ഷിക്കുന്ന സമീപനരീതിയാണ്​ ഇതി​ൻെറ അടിസ്​ഥാനം. പരമ്പരാഗത കൃഷിരീതികളിലെ കൃത്യമായ കണക്കുകൂട്ടലുകളും മുൻകൂട്ടിയുള്ള പ്രവചനരീതികളൊന്നും തന്നെ അഗ്രോ ഇക്കോളജിക്കൽ രീതിയിലില്ല. ഒാരോ പ്രദേശത്തി​ൻെറയും ആവാസവ്യവസ്​ഥക്ക്​ അനു​േയാജ്യമാകുന്ന രീതിയിൽ വിളകളെ തെരഞ്ഞെടുക്കുന്നു. ആർജിത കാർഷിക വിജ്​ഞാനത്തിലൂടെ കൃഷിരീതിയെ ക്രമീകരിക്കുകയും ചെയ്യും. ഇവിടെ പുറമെനിന്നുള്ള ജൈവ വളപ്രയോഗങ്ങളോ കീടനാശിനികളോ ഉപയോഗിക്കാ​െത തന്നെ മണ്ണി​ൻെറയും പരിസ്​ഥിതിയുടെയും സ്വാഭാവികത നിലനിർത്തുകയും അതുവഴി മലിനീകരണം തടയുകയും ചെയ്യുന്നു. സസ്യപോഷണം, ജലം എന്നിവ തടസ്സം കൂടാതെ വിളകൾക്ക്​ ലഭ്യമാവുകയും ചെയ്യുന്നു. മിത്രകീടങ്ങളുടെ വൈവിധ്യം സംരക്ഷിക്കുന്നതുവഴി കീടബാധയിൽനിന്നും വിളകൾക്ക്​ രക്ഷനേടാനാകുന്നു. അഗ്രോ, ഇക്കോളജിക്കൽ സമീപനരീതി കാർഷിക പ്ര​ശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ കഴിയുന്ന തരത്തിലുള്ളതാണ്​. അങ്ങനെ പ്രാദേശിക വിജ്​ഞാന, ജൈവ-വൈവിധ്യ സംരക്ഷണത്തോടൊപ്പം തന്നെ കാർഷികവിളകളുടെ ഉൽപാദനവും വൈവിധ്യവും നിലനിർത്താൻ ഇത്തരം സമീപനരീതികൾക്ക്​ സാധിക്കും. പരീക്ഷണ​ശാലകളിൽ സാ​േങ്കതിക അറിവുകളേക്കാൾ കർഷകരുടെ പ്ര​േയാഗിക വിജ്​ഞാനത്തിനാണ്​ അഗ്രോ ഇക്കോളജിക്കൽ ​കൃഷിരീതിയിൽ മുൻതൂക്കം. തനതായ ആവാസവ്യവസ്​ഥകളോട്​ പൊരുത്തപ്പെട്ട്​ വളരുന്നതിനാൽ കാർഷികവിളകൾക്ക്​ മെ​ച്ചപ്പെട്ട ഗുണമേന്മയോടൊപ്പം പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും ചെറുത്തുനിൽക്കാനും ജൈവ-അജൈവ സമ്മർദങ്ങളെ അതിജീവിക്കാനും സാധിക്കും. അതുകൊണ്ടുതന്നെയാണ്​ വരുംതലമുറകൾക്കായി കാത്തുവെക്കാൻ അഗ്രോളജിക്കൽ കൃഷിരീതി അനിവാര്യമാണെന്ന്​ ലോക ഭക്ഷ്യ-കാർഷിക സംഘടന (എഫ്​.എ.ഒ) പറയുന്നതി​ൻെറ കാരണവ​ും. ഇതിന്​ ചുവടുപിടിച്ചുകൊണ്ടാണ്​ കേരളവും ഇത്തരം രീതിയിലൂടെ കാർഷിക വികസന മാർഗങ്ങൾ നടപ്പാക്കിവരുന്നതും. കേരളത്തി​ൻെറ കാർഷികഭൂപ്രകൃതിയെ പ്രധാനപ്പെട്ട അഞ്ച്​ അഗ്രോ ഇക്കോളജിക്കൽ സോണുകളായും 23 അഗ്രോ ഇക്കോളജിക്കൽ യൂനിറ്റുകളായും വിഭജിച്ച്​ പുതിയ ഒരു കാർഷിക മ​ുന്നേറ്റത്തിന്​ തുടക്കം കുറിച്ചിരിക്കുന്നു. ഭാവിഭദ്രതയുടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം. ഡോ. ശാലിനി വി.എസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story