Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 5:28 AM IST Updated On
date_range 17 Aug 2020 5:28 AM ISTഒരു ചിങ്ങപ്പുലരി കൂടി
text_fieldsbookmark_border
- അശ്വിന് പഞ്ചാക്ഷരി പിറക്കുകയാണ്. വറുതിയുടെയും ആലസ്യത്തിൻെറയും ദിനങ്ങള്‍ക്ക് വിട നല്കി, സമൃദ്ധിയുടെയും ഐശ്വര്യത്തിൻെറയും ഒരു പുതുവര്‍ഷപ്പുലരി. എന്നാൽ കോവിഡും മഴക്കെടുതികളും പ്രകൃതിദുരന്തങ്ങളും തരണംചെയ്തെത്തുന്ന ചിങ്ങമാസത്തിന് പഴയ ശോഭയില്ല. കൃഷിക്കും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രാധാന്യം നല്‍കിയാണ് ചിങ്ങമാസം ആഘോഷിക്കപ്പെടാറുള്ളത്. കാണം വിറ്റും ഓണമുണ്ണാന്‍ തയാറെടുക്കണമെന്ന ഓര്മപ്പെടുത്തലിൻെറ മാസമാണിത്. വിപണികള്‍ ഉണരുന്നതും സജീവമാകുന്നതും പുതിയ സംരംഭങ്ങള്‍ പിറക്കുന്നതുമെല്ലാം ഓരോ ഓണക്കാലത്തുമാണ്. എന്നാല്‍ ഇത്തവണ വിപണിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കപ്പെട്ടിരിക്കുന്നു. കോവിഡ് ദുരിതങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. തൊഴില്‍ മേഖലകള്‍ സജീവമല്ല. തമിഴ് പാടങ്ങളില്‍ വിളവെടുപ്പുത്സവങ്ങള്‍ പോലുമില്ല. കര്‍ഷക കുടുംബങ്ങളെല്ലാം കണ്ണീരിലും കടത്തിലുമാണ്. ഇതിനിടയിലേക്ക് പെയ്തിറങ്ങുന്ന മഴക്കെടുതികളും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സാധാരണക്കാരൻെറ ഓണസ്വപ്നങ്ങളിൽ ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന് ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് വിപണി സാധ്യത കുറഞ്ഞെങ്കിലും കോവിഡ് കാലം പുതിയ കര്‍ഷകരെയും സൃഷ്ടിച്ചു എന്നതും വാസ്തവമാണ്. തരിശുകിടന്ന പറമ്പും പാടവുമൊക്കെ ലോക്ഡൗണ്‍ കാലത്ത് കൃഷിയിടങ്ങളായി. ഒട്ടുമിക്ക മലയാളികളും കാര്‍ഷിക സ്വയം പര്യാപ്തതക്കുള്ള വിത്തുവിതച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story