Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMTബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsbookmark_border
കോവളം: കോവളം ബൈപാസിൽ . രണ്ട് പേർക്ക് പരിക്കേറ്റു. മൊട്ടമൂട് പറമ്പിക്കോണം അനന്ത വിലാസത്തിൽ കെ. വാമദേവൻെറയും സി. അംബികാകുമാരിയുടെയും മകൻ എ.വി. അമൽദേവ് (25) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച വെങ്ങാനൂർ സ്വദേശികളായ ശരത്, ഷിജു എന്നിവരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം രാത്രി പേത്താടെ ബൈപാസിലെ പോറോഡ് ഭാഗത്തായിരുന്നു അപകടം. നിർമാണം പൂർത്തിയാകാത്തത് കാരണം റോഡിന് കുറുകെ മൂന്നടിയോളം പൊക്കത്തിൽ ചല്ലി കൂട്ടിയിട്ടിരുന്നു. ഇതിന് മുകളിലൂടെ ബൈക്ക് ഓടിക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോവളം പൊലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതെങ്കിലും അമൽദേവ് രാവിലെ 5.45ഓടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധക്ക് ശേഷമേ വിട്ടുനൽകുകയുളളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. മരിച്ച അമൽ ദേവ് വെൽഡിങ് തൊഴിലാളിയാണ്. വിമൽദേവ്, വിനീത് ദേവ് എന്നിവർ സഹോദരങ്ങളാണ്. കോവളം പൊലീസ് കേസെടുത്തു. Amal Dev(25) vzm ഫോട്ടോ ബൈക്കപകടത്തിൽ മരിച്ച അമൽദേവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story