Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മയുടെ മാല...

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേർ പിടിയില്‍

text_fields
bookmark_border
aneesh sndhosh പാറശ്ശാല: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ട് യുവാക്കളെ പാറശ്ശാല പൊലീസ് അറസ്​റ്റ്​ ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ വിയ്യൂക്കോണം ബിജുഭവനില്‍ കിച്ചുവെന്ന് വിളിക്കുന്ന അനീഷ് (23), ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരെക്കോണം ഗോകുലത്തില്‍ സച്ചുവെന്ന ശ്രീരാഗ് (24) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്​ച വൈകീട്ട്​ 3.30ന്​ പളാമുട്ടുക്കട പൊറ്റായില്‍ക്കട പള്ളിക്ക് സമീപം റോഡില്‍ സൊസൈറ്റിയില്‍നിന്ന് പാല്‍ വാങ്ങിവന്ന തോട്ടത്തുവിള വീട്ടില്‍ ശൈലജ‍ൻെറ (54) അഞ്ചര പവന്‍ തൂക്കം വരുന്ന മാലയാണ്​ ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചുകടന്നത്​. ഉടനെ പൊലീസിനെ വിവരമറിയിച്ച്​ പ്രതികളെ പിന്തുടര്‍ന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ മാലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാല പ്രതികളില്‍നിന്ന് കണ്ടെടുത്തു. പാറശ്ശാല സ്​റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, ഗ്രേഡ് എസ്.ഐ ജോസ്.എസ്, സി.പി.ഒമാരായ അനില്‍കുമാര്‍, രഞ്​ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​​ ചെയ്തു. ചിത്രം.അനീഷ് 23, ശ്രീരാഗ് 24.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story