Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനസികാസ്വാസ്ഥ്യത്തിന്...

മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി

text_fields
bookmark_border
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇറങ്ങിപ്പോയി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽനിന്ന്​ കണ്ടെത്തി. മര്യനാട് സ്വദേശിയായ 32 കാരനാണ് ആശുപത്രിയിൽനിന്ന്​ കടന്നത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവാണെന്ന്​ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കണ്ടെയ്മൻെറ്​ സോണിൽ നിന്നുള്ള രോഗികൾക്കായി പുതുതായി തുടങ്ങിയ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. ഭാര്യക്കൊപ്പം ആശുപത്രിയിലെത്തിയ രോഗിയെ മനോരോഗവിദഗ്ധൻ പരിശോധിച്ച ശേഷം വാർഡിലേക്ക്​ മാറ്റുന്നതിനിടെയാണ് ഇയാൾ കടന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്ന്​ കണ്ടെത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story