Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ.​െഎ.എ: കരട്...

ഇ.​െഎ.എ: കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെ തുരങ്കം​െവക്കുന്നു -ജയറാം രമേശ്

text_fields
bookmark_border
തിരുവനന്തപുരം: പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) സംബന്ധിച്ച് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കം​െവക്കുന്നതാണെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്. ജനാധിപത്യ വിരുദ്ധതയും ഫാഷിസ്​റ്റ്​ സ്വഭാവവും പ്രകടമാക്കുന്ന കരടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മൻെറ്​ സ്​റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ ഇരകളാകുന്നവര്‍ക്കുപോലും പരാതിപ്പെടാന്‍ കഴിയില്ലെന്നാണ് കരട് വിജ്ഞാപനം പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ പാരിസ്ഥിതിക ലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാറി​ൻെറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയൂ. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുസമൂഹം, സന്നദ്ധസംഘടനകള്‍ എന്നിവക്കൊന്നും ഒരു റോളും ഉണ്ടാകില്ല. പൊതുജനങ്ങളില്‍നിന്ന്​ പരാതി കേള്‍ക്കുന്നതിനുള്ള സമയപരിധിയും കുറച്ചു. സംസ്ഥാനതലങ്ങളില്‍ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ സമിതികള്‍ രൂപവത്​കരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം അപ്രതീക്ഷിത പ്രളയങ്ങള്‍ക്കും മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുകയാണ്. പ്രകൃതി ചൂഷണമാണ് ഇതിന് കാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. 40 വര്‍ഷം മുമ്പ് സൈലൻറ്​വാലി മുന്നേറ്റം തുടങ്ങിയത് കേരളത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇ.ഐ.എ കരട് വിജ്ഞാപനത്തിനെതിരെയും പ്രതിഷേധം ഉയര്‍ത്താന്‍ കേരളത്തിന് കഴിയണം - ജയറാം രമേശ് അഭിപ്രായപ്പെട്ടു. അവസാനനിമിഷം വരെ വൈകിപ്പിച്ച് ഏകപക്ഷീയമായാണ് സംസ്ഥാന സര്‍ക്കാര്‍ കരടിന്മേലുള്ള അഭിപ്രായം അറിയിച്ചതെന്ന് വെബിനാറില്‍ അധ്യക്ഷതവഹിച്ച പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല പറഞ്ഞു. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പുറത്തിറക്കി എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം വേണ്ട മാറ്റം വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. കോൺഗ്രസ്​ നേതാക്കളായ ജോസഫ് വാഴക്കന്‍, വി.ഡി. സതീശന്‍, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ഫോര്‍വേഡ്​ ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍, ആര്‍.ജെ.ഡി.എസ് ഡയറക്ടര്‍ ബി.എസ്. ഷിജു, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ കെ.ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story