Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.യു.ഡബ്ല്യു.ജെ...

കെ.യു.ഡബ്ല്യു.ജെ അപലപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഡൽഹിയിൽ 'ദി കാരവൻ' മാഗസിനിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടായ അക്രമത്തെ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) അപലപിച്ചു. ഡൽഹി കലാപത്തിന്‌ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമപ്രവർത്തകരാണ്‌ അക്രമത്തിനിരയായത്‌. ഷാഹിദ്‌താൻത്ര, പ്രഭജിത്‌ സിങ്​ എന്നിവരും മറ്റൊരു വനിത റിപ്പോർട്ടറുമാണ്‌ അക്രമത്തിനരിയായത്‌. പ്രദേശത്തെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബി.ജെ.പി ജനറൽ സെക്രട്ടറിയാണെന്ന്‌ സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തിൽ കൈയേറ്റം നടന്നതെന്ന്‌ 'ദി കാരവൻ' മാഗസിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.‌ പൊലീസിൽ പരാതി നൽകിയിട്ട്‌ എഫ്​.​െഎ.ആർ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. കേന്ദ്ര ആഭ്യന്തരവകുപ്പ്‌ നേരിട്ട്‌ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച്‌ കർശന നടപടിയെടുക്കണമെന്ന്‌ കേരള പത്രപ്രവർത്തക യൂനിയൻ സംസ്‌ഥാന പ്രസിഡൻറ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്‌. സുഭാഷും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story