Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഡ്വ. സി.കെ. സീതാറാം...

അഡ്വ. സി.കെ. സീതാറാം നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം: ബാർ അസോസിയേഷൻ മുൻ പ്രസിഡൻറും അമ്പലത്തറ വാർഡ് ആദ്യകാല കൗൺസിലറുമായിരുന്ന അമ്പലത്തറ ഭദ്രദീപത്തിൽ അഡ്വ. സി.കെ. സീതാറാം (77) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി 10ഓടെയായിരുന്നു അന്ത്യം. ആദ്യകാല സി.പി.എം നേതാവായിരുന്നു. പിന്നീട് കെ.ആർ. ഗൗരിയമ്മക്കൊപ്പം ജെ.എസ്.എസി​ൻെറ രൂപവത്​കരണത്തിലും പങ്കാളിയായി. തുടർന്ന് ഏറെനാൾ സംസ്ഥാന ജനറൽ സെക്രട്ടറി അടക്കമുള്ള ചുമതലകളും വഹിച്ചിരുന്നു. ആർ.എസ്​.പിയിലും പ്രവർത്തിച്ചു. കെ.ടി.ഡി.സി, ഐ.ടി.ഡി.സി എന്നിവിടങ്ങളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മൂന്നുതവണ ബാ‌ർ അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ: പ്രഫ. അംബികാമണി. മക്കൾ: എസ്.എ. കിരൺറാം, എസ്.എ. അരുൺറാം (ചെന്നൈ ടൈംസ് ഒാഫ് ഇന്ത്യ), പ്രഫ. എസ്.എ. സന്ധ്യാറാം. മരുമക്കൾ: ശ്രീദേവി, വിനോദ്. സംസ്കാരം വെള്ളിയാഴ്​ച രാവിലെ 10.30ന് മുട്ടത്തറ ശ്‌മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story