Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ.​െഎ.എ ഭേദഗതി: ഇന്ന്​ ...

ഇ.​െഎ.എ ഭേദഗതി: ഇന്ന്​ എൽ.ജെ.ഡി സത്യഗ്രഹം

text_fields
bookmark_border
തിരുവനന്തപുരം: ഇ.ഐ.എ നിയമഭേദഗതി രാജ്യത്തി​ൻെറ പരിസ്ഥിതി സുരക്ഷയെ തകർക്കുമെന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി. വികസനം എന്ന പേരിൽ കോർപറേറ്റ് അനുകൂല അജണ്ട നടപ്പാക്കാനാണ് ഭേദഗതിയിലൂടെ മോദി സർക്കാറി​ൻെറ ശ്രമം. കോവിഡ് പശ്ചാത്തലത്തിൽ രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ധിറുതിപിടിച്ച് ഇ.ഐ.എ ഭേദഗതി നടപ്പാക്കുന്നത് ജനങ്ങളോട്​ കാണിക്കുന്ന ദ്രോഹമാണ്. കരട് ഭേദഗതി നിർദേശങ്ങൾ പിൻവലിച്ച് കൂടുതൽ ചർച്ചകൾക്ക് അവസരം ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആഗസ്​റ്റ്​ 13ന് എൽ.ജെ.ഡി പ്രവർത്തകർ സംസ്ഥാനവ്യാപകമായി അവരുടെ വീടുകൾക്കും പാർട്ടി ഓഫിസുകൾക്കും മുന്നിൽ രാവിലെ 11 മുതൽ 12 വരെ സത്യഗ്രഹം നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷെയ്​ഖ്​ പി. ഹാരിസ് അറിയിച്ചു.
Show Full Article
TAGS:
Next Story