Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസഭ്യവർഷത്തിൽ...

അസഭ്യവർഷത്തിൽ പ്രതിപക്ഷഅണികൾ പൂണ്ട്​ വിളയാടുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ അസഭ്യവർഷത്തിൽ പൂണ്ട്​ വിളയാടുന്നവരാണ്​ പ്രതിപക്ഷപാർട്ടികളിലെ അണികളെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ്​ സ്വന്തം അണികളോട്​ പറഞ്ഞില്ലെങ്കിലും സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോട്​ എങ്കിലും മാന്യമായി സമൂഹമാധ്യമത്തിൽ ഇടപെടാൻ പറയണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എം അണികളുടെ സൈബർ ആക്രമണം സംബന്ധിച്ച പ്രതിപക്ഷനേതാവി​ൻെറ പ്രസ്​താവനയെക്കുറിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ്​ പ്രവർത്തകരുടെ വധത്തിൽ കോൺഗ്രസുകാർതന്നെ പ്രതിയായത്​, മന്ത്രിമാരായ​ കെ.കെ. ശൈലജ, ജെ. മേഴ്​സിക്കുട്ടിയമ്മ, ​എഴുത്തുകാരായ ബെന്യാമിൻ, കെ.ആർ. മീര, ഹനാൻ, നഴ്​സ്​ ലിനിയുടെ ഭർത്താവും കുടുംബവും, ചാനൽ അവതാരകരായ വനിതാ മാധ്യമപ്രവർത്തകർ എന്നിവർക്കുനേരെ കോൺഗ്രസ്​ അണികൾ സൈബർ ഇടത്തിൽ അസഭ്യവർഷം നടത്തിയെന്നും​ പിണറായി വിജയൻ പറഞ്ഞു. ഒരാൾക്കും എതിരെ വ്യക്തിപരമായി സൈബർ ആക്രമണം ഉണ്ടാവരുതെന്നാണ്​ വ്യക്തമായ നിലപാട്​. സൈബർ സ്​പേസ്​ ആയാലും മീഡിയ സ്​പേസ്​ ആയാലും. ഒരുവശം മാത്രം എടുത്താൽ പോരാ. ആരോഗ്യമന്ത്രി ശൈലജയെ ഡാൻസർ എന്ന്​ വിളിച്ചത്​ കെ.പി.സി.സി പ്രസിഡൻറാണ്​. മീഡിയ മാനിയ എന്ന്​ പറഞ്ഞത് പ്രതിപക്ഷനേതാവ്​. മന്ത്രിയെ അപമാനിക്കാൻ യു.ഡി.എഫ്​ സൈബർ ടീം എഫ്.ബി ഗ്രൂപ്​ ഉണ്ടാക്കി. അത്യന്തം മോശമായ ​പോസ്​റ്റ്​ ചിത്രമായി പ്രദർശിപ്പിച്ചു. ​മേഴ്​സിക്കുട്ടിയമ്മ കഴിഞ്ഞ മാസമാണ്​ കോൺഗ്രസ്​, ലീഗ്​ പ്രവർത്തകരുടെ ഭീകര സൈബർ തെറിവിളിക്ക്​ ഇരയായത്​. ബെന്യാമിന്​ എതിരെ ആക്രമണത്തിന്​ നേതൃത്വം നൽകിയത്​ യുവ കോൺഗ്രസ്​ എം.എൽ.എ. കെ.ആർ. മീരയെയും സമൂഹമാധ്യമത്തിൽ അധി​ക്ഷേപിച്ചത്​ കോൺഗ്രസ്​ എം.എൽ.എ​. ഇയാൾ എ.കെ.ജിയെയും അധിക്ഷേപിച്ചു. പ്രതിപക്ഷനേതാവിനെ വിമർശി​ച്ചതിനായിരുന്നു​ ഹനാനെതിരെ അശ്ലീല വർഷം. കോവിഡ്​ പ്രവർത്തനത്തിൽ സർക്കാറിനെ അഭിനന്ദിച്ചതിനാണ്​ നിപക്ക്​ എതിരായ ​പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ നഴ്​സ്​ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയും ഭർത്താവി​ൻെറ​ ജോലിസ്ഥലത്തേക്ക്​ മാർച്ച്​ നടത്തുകയും ചെയ്​തത്​. കോടിയേരി ബാലകൃഷ്​ണൻ ശരീരത്തിൽ ഘടിപ്പിച്ച മെഡിക്കൽ ഉപകരണത്തെ മാന്ത്രിക ഏലസായി ചിത്രീകരി​െച്ചന്നും മുഖ്യമന്ത്രി പറഞ്ഞു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story