Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞത്ത്​ മീൻ...

വിഴിഞ്ഞത്ത്​ മീൻ കിട്ടി; വാങ്ങിയവർ വീട്ടിലെത്തിച്ചത്​ ഒളിച്ചുകടത്തി

text_fields
bookmark_border
അമ്പലത്തറ: സ്വര്‍ണക്കടത്തിനെക്കാള്‍ ശ്രമകരം കടപ്പുറങ്ങളില്‍നിന്ന്​ മത്സ്യം വാങ്ങി പുറത്തുകടത്തുന്നത്. മത്സ്യബന്ധനം നിരോധിച്ചിരുന്ന കടപ്പുറങ്ങളില്‍​ മത്സ്യത്തൊഴിലാളികള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും വാങ്ങാനെത്തുന്നവര്‍ക്കാണ്​ ബുദ്ധിമുട്ട്​. കഴിഞ്ഞദിവസം വിഴിഞ്ഞത്തുനിന്ന്​ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍പോകുകയും ആവശ്യത്തിനുള്ള മത്സ്യം കൊണ്ടുവരികയും ചെയ്​തെങ്കിലും കടപ്പുറത്ത് മത്സ്യം എടുക്കാന്‍ ആളില്ല. ഇടറോഡുകള്‍വരെ കെട്ടിയടച്ച്​ പൊലീസിനെ കാവലിന് നിയോഗിച്ചതോടെ മത്സ്യം ലേലം വിളിച്ച് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായി. ഇതോടെ കടപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് വിൽപന നടത്തി. ഇത്തരം മത്സ്യം വാങ്ങുന്നവര്‍ പല ഇടവഴികളിലൂടെ പൊലീസി​ൻെറ കണ്ണുവെട്ടിച്ച് പലയിടങ്ങളിലായി കൊണ്ടുപോയി മറിച്ചുവില്‍ക്കുകയായിരുന്നു. ചിലര്‍ രഹസ്യമായി വിറ്റ് അമിതവില ഈടാക്കി. വിഴിഞ്ഞത്തിന് പുറത്തുള്ളവര്‍ മത്സ്യം വാങ്ങാനായി പൊലീസി​ൻെറ കണ്ണുവെട്ടിച്ച് ഇടറോഡുകളിലൂടെ കാല്‍നടയായി ഹാര്‍ബറിലെത്തി. മത്സ്യം വാങ്ങി ബൈക്കുകളില്‍ പുറത്തേക്ക് പോകാൻ കഴിയാതായതോടെ വിവിധ തന്ത്രങ്ങളിലൂടെ ഒളിപ്പിച്ച് പൊലീസി​ൻെറ കണ്ണുവെട്ടിച്ചാണ് വീടുകളിലെത്തിച്ചത്. കഴിഞ്ഞദിവസം വിഴിഞ്ഞം കടപ്പുറത്ത് 150ൽ താഴെമാത്രം വിലവന്ന വലിയ ചൂര രഹസ്യമായി പുറത്ത് കടത്തിയവര്‍ വിറ്റത് 600 രൂപ നിരക്കിലാണ്. കടപ്പുറത്ത് 1000ത്തിന് താഴെ മാത്രം വിലവന്ന ഒരുകുട്ട നെ​േത്താലി എടുത്ത് പുറത്തുകടത്തിയവര്‍ വിറ്റത് 20 നെത്തോലി 100 രൂപക്കായിരുന്നു. ഇതിനുപുറമെ വിഴിഞ്ഞത്തുനിന്നുള്ള പച്ചമത്സ്യത്തി​ൻെറ പേരില്‍ പലയിടങ്ങളിലും ഇതരസംസ്ഥാനങ്ങളില്‍നിന്ന്​ എത്തിയ ദിവസങ്ങള്‍ പഴക്കമുള്ളതും അമിതമായരീതിയില്‍ രാസവസ്തുകള്‍ ചേര്‍ത്തതുമായ മത്സ്യം വിറ്റ് പണം അടിക്കുന്ന വിരുതന്മാരുമുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിഞ്ഞദിവസം കാട്ടാക്കടയില്‍ ആരോഗ്യവിഭാഗം പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story