Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരത്തെ...

ബാലരാമപുരത്തെ വ്യാപാരികൾ പട്ടിണിയിലേക്ക്

text_fields
bookmark_border
ബാലരാമപുരം: ആഴ്ചകളായി ബാലരാമപുരം പഞ്ചായത്തിൻെറ ചില വാർഡുകൾ അടച്ചിട്ടതോടെ വ്യാപാരികൾ പട്ടിണിയിലേക്ക്. വാർഡ് അടിസ്​ഥാനത്തിലുള്ള കണ്ടെയ്​ൻമൻെറ് സോൺ നീക്കി അതത് പ്രദേശങ്ങൾ മാത്രം അടക്കണമെന്ന നിർദേശം പാലിക്കപ്പെടാതെ പോകുന്നതായി വ്യാപാരികൾ പറയുന്നു. ഒരു മാസത്തിലേറെയായി കടകൾ തുറക്കാത്തവരും ആഴ്ചകളായി തുറക്കാൻ കഴിയാത്തവരും പഞ്ചായത്ത് പ്രദേശത്തുണ്ട്. റോഡിൻെറ ഒരു വശത്തെ കടകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ മറുവശത്ത് അടച്ചിട്ടിരിക്കുകയാണ്​. തിരുവനന്തപുരം ചാല കഴിഞ്ഞാലുള്ള പ്രധാന വ്യാപാര കേന്ദ്രമായ ബാലരാമപുരത്തെ കച്ചവടക്കാരാണ് ദുരിതം പേറി ദിനങ്ങൾ തള്ളിനീക്കുന്നത്. ബാലരാമപുരം പഞ്ചായത്തിൽ ആർക്ക് കൊറോണ സ്​ഥിരീകരിച്ചാലും വ്യാപാരികളുടെ ഉറക്കംകെടുന്നു. ബാലരാമപുരത്ത് നിലവിൽ അഞ്ച് വാർഡുകളാണ്​ ക​െണ്ടയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. അശാസ്​ത്രീയമായ കണ്ടെയ്ൻമൻെറ് സോൺ പ്രഖ്യാപനത്തിനെതിരെ വ്യാപാരികളിൽ വ്യാപക പ്രതിഷേധമുയരുന്നു. സാമൂഹിക അകലം പാലിച്ച് കച്ചവടം ചെയ്യുന്നതിന് വ്യാപാരികളെ അനുവദിക്കണമെന്ന ആവശ്യമാണ്​ വ്യാപാരികൾ ഉയർത്തുന്നത്. photo: 20200808_155952 20200808_155956
Show Full Article
TAGS:
Next Story