Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശ വോട്ടർ പട്ടിക:...

തദ്ദേശ വോട്ടർ പട്ടിക: ഹിയറിങ്ങിന് ഓൺലൈൻ സൗകര്യം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കണ്ടെയ്​ൻമൻെറ്​ സോണുകളിലെ വോട്ടർമാർക്ക് ഹിയറിങ്ങിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ടറൽ രജിസ്​േട്രഷൻ ഓഫിസർമാർക്ക് നിർദേശം നൽകിയതായി സംസ്​ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷയുടെ പ്രിൻറൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് അവ സ്​കാൻ ചെയ്ത് ഇലക്ടറൽ രജിസ്​േട്രഷൻ ഓഫിസർമാർക്ക് ഇ-മെയിലായി അയക്കാം. ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വിഡിയോ കാൾ വഴിയോ ഹിയറിങ്​ നടത്താം. പ്രവാസികൾക്ക് പേര് ചേർക്കാൻ സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് പാസ്​പോർട്ടിൻെറ ബന്ധപ്പെട്ട പേജുകൾ സഹിതം സ്​കാൻ ചെയ്ത് അതത് ഇലക്ടറൽ രജിസ്​േട്രഷൻ ഓഫിസർമാർക്ക് ഇ-മെയിലായി അയക്കാം. വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപമുന്നയിക്കുന്നവർക്ക് ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വിഡിയോ കാൾ വഴിയോ ഹിയറിങ്​ നടത്താനുള്ള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story