Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിച്ചാറ...

കരിച്ചാറ കണ്ടെയ്‌ൻമെൻറ്​ സോൺ

text_fields
bookmark_border
കരിച്ചാറ കണ്ടെയ്‌ൻമൻെറ്​ സോൺ മരിച്ച വ്യക്തിയുടെ പരിശോധനഫലം നെഗറ്റിവെന്ന് മെഡിക്കൽ കോളജ് അധികൃതർ ആശങ്ക വിട്ടൊഴിയാതെ നാട്ടുകാർ പോത്തൻകോട്: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചാറ പ്രദേശം കണ്ടെയ്‌ൻമൻെറ് സോണാക്കാൻ കലക്ടറുടെ നിർദേശം. വ്യാഴാഴ്ച മരണപ്പെട്ട കരിച്ചാറ സ്വദേശിനിയുടെ രണ്ടാമത്തെ പരിശോധനഫലം പോസിറ്റിവാണെന്ന് കലക്​ടറേറ്റിൽ നിന്ന്​ അണ്ടൂർക്കോണം ആരോഗ്യവകുപ്പിനും മംഗലപുരം പൊലീസിനും സന്ദേശം ലഭിച്ചു. ഇതി​ൻെറ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വ്യക്തികളുടെ ലിസ്​റ്റ്​ തയാറാക്കി നിരീക്ഷണത്തിലാക്കി. പഞ്ചായത്ത് പരിസരങ്ങളിൽ മൈക്ക് പബ്ലിസിറ്റിയും നടത്തി. എന്നാൽ എട്ടാം തീയതി മെഡിക്കൽ കോളജ് സൂപ്രണ്ട് മരിച്ച വ്യക്തിയുടെ പരിശോധനഫലം നെഗറ്റിവ് തന്നെയെന്ന് പ്രസ്​താവനയുമിറക്കി. വിജയമ്മ അഞ്ചാം തീയതിയാണ് മരണപ്പെട്ടത്. പരിശോധനഫലം വരുന്നതിന് മുമ്പ് തന്നെ ആറാം തീയതി മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകുകയും ചെയ്തു. മരണശേഷം പരിശോധനഫലം പോസിറ്റിവാണെന്ന് ആരോഗ്യവകുപ്പ് മംഗലപുരം പൊലീസിനെ അറിയിച്ചിരുന്നു. കോവിഡ് പോസിറ്റിവായതിനാൽ സ്‌പെഷൽ ബ്രാഞ്ചും റിപ്പോർട്ട് കൊടുത്തു. ഇതിന് ശേഷമാണ് മെഡി. സൂപ്രണ്ട് മരിച്ച വ്യക്തിക്ക് കോവിഡ് നെഗറ്റിവ് എന്ന് പറയുന്നത്. ഇത് ജനങ്ങ​െള ആകെ ആശയക്കുഴപ്പത്തിലാക്കി. മെഡിക്കൽ കോളജ് സൂപ്രണ്ടി​ൻെറ പ്രസ്താവന പുറത്തുവന്നതോടെ നിരീക്ഷണത്തിൽ പോയ നാട്ടുകാർ പഞ്ചായത്തിനെതിരെ മുന്നോട്ടുവന്നു. മരിച്ച വ്യക്തിക്ക് കോവിഡ് പോസിറ്റിവായ കാര്യം കലക്​ടറേറ്റിൽ നിന്ന് അറിയിച്ചതായി അണ്ടൂർക്കോണം മെഡിക്കൽ സൂപ്രണ്ട് ഡോ. രമ പറഞ്ഞു. കരിച്ചാറ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണെന്നും പതിനാലാം തീയതി സംസ്‌കാരചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനകൾ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ് ഉഷാകുമാരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story