Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്:...

കോവിഡ്: പരിശോധനകളെല്ലാം നെഗറ്റീവ്; കിളിമാനൂരിന് ആശ്വാസം

text_fields
bookmark_border
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലും കിളിമാനൂർ പൊലീസ് സ്​റ്റേഷനിലുമടക്കം ആദ്യം പോസിറ്റീവായവരുടെ തുടർ പരിശോധ ഫലങ്ങളും ഇവരുമായി സമ്പർക്കത്തിലായവരുടെ റിപ്പോർട്ടും നെഗറ്റീവായതോടെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ആശ്വാസം. അതേസമയം, ആരോഗ്യ വകുപ്പി​ൻെറയും പൊലീസി​ൻെറയും നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ബി. സത്യൻ എം. എൽ.എ. പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ രണ്ട്, പറണ്ടക്കുഴി, ഷെഡിക്കട വാർഡുകളിൽ ഓരോന്നും ക്രമത്തിലായിരുന്നു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മാത്രമല്ല, കിളിമാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിക്ക് കോവിഡ് പോസിറ്റീവായതോടെ പൊലീസുകാരും നാട്ടുകാരും വിഷമവൃത്തത്തിലായി. പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. തുടർന്ന് തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കേശവപുരം സി.എച്ച്.സി എന്നിവങ്ങളിലായ സ്രവ ശേഖരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ജൂലൈ 27, ആഗസ്​റ്റ്​ നാല്​ എന്നീ ദിവസങ്ങളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റി​ൻെറ ഫലം പൂർണമായും വന്നു. എല്ലാം നെഗറ്റീവാണ്. 68, 40 എന്നീ ക്രമത്തിൽ ആർ. ടി.പി.സി.ആറും 10 ആൻറിജൻ ടെസ്​റ്റുമടക്കം 118 പേരെ ടെസ്​റ്റിന് വിധേയമാക്കിയിരുന്നു. ഇതിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉൾപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story