Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമൺറോതുരുത്തിലെ ജങ്കാർ സർവിസുകൾ ആരംഭിച്ചു
text_fieldsbookmark_border
മൺറോതുരുത്തിലെ ജങ്കാർ സർവിസുകൾ ആരംഭിച്ചു മൺറോതുരുത്ത്: പഞ്ചായത്തിലെ എല്ലാവാർഡുകളും കെണ്ടയ്ൻമൻെറ് സോണാക്കിയത് പിൻവലിച്ചതോടെ ജനജീവിതം സാധാരണനിലയിലേക്ക്. നീറ്റുതുരുത്ത് പ്രദേശം മാത്രമാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. പെരുമൺ–പേഴുംതുരുത്ത് ജങ്കാർ സർവിസ് ആരംഭിച്ചു. കെണ്ടയ്ൻമൻെറ് സോണാക്കിയതിനെ തുടർന്ന് ജങ്കാർ സർവിസ് നിലച്ചിരിക്കുകയായിരുന്നു. പെരിനാട്ടിൽ തെരഞ്ഞെടുപ്പൊരുക്കം (ചിത്രം)പെരിനാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൻെറ ആലോചനകൾ സജീവമാകും മുമ്പ് തെരഞ്ഞെടുപ്പ് ഒരുക്കവുമായി സി.പി.എം. പെരിനാട് പഞ്ചായത്ത് ഏഴാം വാർഡിലാണ് ചുമരുകൾ ബുക്ക് ചെയ്ത് സി.പി.എം പ്രവർത്തനം ആരംഭിച്ചത്. വീടുകൾ സന്ദർശിച്ച് ക്ഷേമം അന്വേഷിച്ചും വാർഡിലും മണ്ഡലത്തിലും സംസ്ഥാനത്തും നടന്ന വികസനപ്രവർത്തനങ്ങൾ ഓർമപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വോട്ടുചേർക്കലും സോഷ്യൽ മീഡിയയിലെ വികസനങ്ങളുടെ വിശദീകരണവും ഇവർ സജീവമാക്കി.വാക്- ഇൻ ഇൻറർവ്യൂപെരിനാട്: പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് േഡറ്റ എൻട്രി കം അക്കൗണ്ടൻറിൻെറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18–30, വിദ്യാഭ്യാസ യോഗ്യത: ബികോം, പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 35 വാക്കിൽ കുറയാതെ ടൈപ്പ് ചെയ്യാൻ കഴിയണം. വാക്- ഇൻ ഇൻറർവ്യൂ ബുധനാഴ്ച രാവിലെ 11ന്. സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി നേരിട്ട് ഹാജരാകണം.റോഡ് ഉദ്ഘാടനംപേരയം: പടപ്പക്കര ഒന്നാംവാർഡിൽ പഞ്ചായത്ത് ഫണ്ട് െചലവഴിച്ച് നിർമിച്ച തീരദേശറോഡ് തുറന്നുകൊടുത്തു. പ്രദീപ് മേലതിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻെറ 2019-2020 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 11 ലക്ഷം രൂപയും േപ്രമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച നാല് ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപ െചലവഴിച്ചാണ് റോഡും സംരക്ഷണ ഭിത്തിയുമുൾപ്പെടെ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story